UPDATES

സുനന്ദ കേസ്: തരൂരിന് ദില്ലി പോലീസിന്‍റെ നോട്ടീസ്

അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവിശ്യപ്പെട്ടുകൊണ്ട് ദില്ലി പോലീസ് ശശി തരൂരിന് നോട്ടിസ് അയച്ചു. സാക്ഷി എന്ന നിലയിലായിരിക്കും തരൂരിനെ പോലീസ് ചോദ്യം ചെയ്യുന്നത്. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. അന്വേഷണത്തില്‍ സഹകരിക്കണമെന്നും തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിആര്‍പിസി 160ാം വകുപ്പ് പ്രകാരമാണ് തരൂരിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന്‍ ദില്ലിയില്‍ ഇല്ലെന്നും രണ്ടു ദിവസത്തിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കുകയുള്ളൂ എന്നും തരൂര്‍ അറിയിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍