UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയും ഇളവരശിയും അഗ്രഹാര ജയിലില്‍; ജയില്‍ പരിസരത്ത് സംഘര്‍ഷം

കൂട്ടുപ്രതിയായ സുധാകരനും ഇന്നുതന്നെ കീഴടങ്ങും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രിംകോടതി ശിക്ഷിച്ച അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയും ഇളവരശിയും പാരപ്പാന അഗ്രഹാര ജയിലില്‍ എത്തി. ബംഗളൂരു പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ഇവരെ നടപടിക്രമങ്ങള്‍ക്ക് ശേഷം ജയിലിലേക്ക് മാറ്റുകയായിരുന്നു.

കേസിലെ കൂട്ടുപ്രതിയായ വി എന്‍ സുധാകരനും ഇന്നുതന്നെ കീഴടങ്ങുമെന്നാണ് അറിയുന്നത്. ശശികയുടെ ഭര്‍ത്താവ് എം നടരാജനും മുതിര്‍ന്ന നേതാക്കളും കോടതിയില്‍ എത്തിയിരുന്നു. ജയില്‍ വളപ്പില്‍ തയ്യാറാക്കിയ പ്രത്യേക കോടതി മുറിയിലാണ് ശശികല ഹാജരായത്. പാരപ്പാന അഗ്രഹാര ജയിലില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജയിലിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

ജയിലില്‍ 10711-ാം തടവുകാരിയാണ് ശശികല. ഇതിനിടെ ജയില്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനം തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ശശികലയ്ക്ക് വസ്ത്രങ്ങളും മരുന്നും എത്തിച്ച വാഹനമാണ് ആക്രമിക്കപ്പെട്ടത്. പനീര്‍സെല്‍വത്തിന്റെ അനുയായികളാണ് സംഭവത്തിന് പിന്നിലെന്ന് അണ്ണാ ഡിഎംകെയിലെ ശശികല വിഭാഗം ആരോപിച്ചു.

നേരത്തെ കീഴടങ്ങാന്‍ സാവകാശം തേടിയുള്ള ശശികലയുടെ അപേക്ഷ കോടതി നിരസിച്ചിരുന്നു. ഉടന്‍ കീഴങ്ങാന്‍ ആവശ്യപ്പെട്ട കോടതി ഉടന്‍ എന്നതിന്റെ അര്‍ത്ഥം അറിയില്ലേയെന്നും ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍