UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി

എംജിആറിനെയും ജയലളിതയെയും പോലെ തങ്ങള്‍ ശശികലയെയും കാണുന്നതായി യോഗത്തിന് ശേഷം മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.

ഒടുവില്‍ ശശികല നടരാജന്‍, ജയലളിതയുടെ പിന്‍ഗാമിയായി വരുന്നു. ഇന്ന് ചേര്‍ന്ന അണ്ണാ ഡി.എം.കെ എക്‌സിക്യൂട്ടിവ് ജനറല്‍ കൗണ്‍സില്‍ യോഗം പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താല്‍ക്കാലിക നിയമനമാണ് ശശികലയുടേത്.

ജയലളിതക്ക് ഭാരതരത്‌ന പുരസ്‌കാരം, മാഗ്‌സെ അവാര്‍ഡ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തുടങ്ങിയവ നല്‍കണം, ജയലളിതയുടെ പിറന്നാള്‍ ദിവസം ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. രാവിലെ 9.30നാണ് യോഗം തുടങ്ങിയത്. പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. 280 എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 2,770 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. ജയലളിതക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുത്തു.

എംജിആറിനെയും ജയലളിതയെയും പോലെ തങ്ങള്‍ ശശികലയെയും കാണുന്നതായി യോഗത്തിന് ശേഷം മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പ്രമേയം ശശികലയെ കാണിക്കുന്നതിനായി മുഖ്യമന്ത്രിയും മറ്റ് പാര്‍ട്ടി നേതാക്കളും ശശികല താമസിക്കുന്ന പൊയസ് ഗാര്‍ഡനിലെ വീട്ടിലേക്ക് പോയി. അവര്‍ പാര്‍ട്ടി തീരുമാനം അംഗീകരിച്ചതായി നേതാക്കള്‍ പിന്നീട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍