UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല ഭീഷണിപ്പെടുത്തി ഒപ്പ് വാങ്ങിയെന്ന പരാതിയുമായി എംഎല്‍എ പോലീസിനെ സമീപിച്ചു

നിയമസഭയില്‍ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ഒപ്പ് ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല തന്നെ ഭീഷണിപ്പെടുത്തി ഒപ്പ് വാങ്ങിയെന്ന പരാതിയുമായി എസ് പി ഷണ്‍മുഖനാഥന്‍ എംഎല്‍എ പോലീസിനെ സമീപിച്ചു. നിയമസഭയില്‍ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ഒപ്പ് ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

കൂടാതെ മുന്‍ എംഎല്‍എ വി പി കലൈരാജന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം ശശികല വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ഷണ്‍മുഖനാഥന്‍ അവരെ ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ എംഎല്‍എമാരെ എന്തിനാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇതിനിടെ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍