UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകും; എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു

പനീര്‍സെല്‍വം മുഖ്യമന്ത്രി പദവി രാജിവച്ചു

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ അവരെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ശശികലയെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുത്തതോടെ നിലവിലെ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരിക്കുകയാണ്.

സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് അറിയുന്നത്. എംഎല്‍എമാരുടെ യോഗത്തില്‍ പനീര്‍സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത്. ഇനി തമിഴ്‌നാടിനെ ചിന്നമ്മ നയിക്കുമെന്ന് പനീര്‍സെല്‍വം അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍