UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതിക്ക് പിന്നില്‍ ശശികല മാത്രം; ജയലളിത അങ്ങനെയൊന്നും ചെയ്യില്ല: ദീപ ജയകുമാര്‍

ശശികല ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷം

സുപ്രിംകോടതി ശിക്ഷ വിധിച്ച അഴിമതിക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ശശികലയും മറ്റ് രണ്ട്‌പേരുമാണെന്ന് ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാര്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഈ കേസില്‍ ജയലളിതയെ കുറ്റക്കാരിയാക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആ കുടുംബത്തില്‍ ജനിച്ചതാണ്, കുട്ടിക്കാലം തൊട്ട് ആ മനസ് അറിയാം. ജയലളിത പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ളത്. ഒരിക്കലും അവര്‍ ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കില്ല.

ജയലളിതയുടെ ഓഫീസിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് ശശികലയും മറ്റുള്ളവരും അഴിമതി നടത്തുകയായിരുന്നെന്നും അവര്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍