UPDATES

ഇസ്ലാമിക സംഘടനകളല്ല; തനിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മെന്ന് ശശികല

അഴിമുഖം പ്രതിനിധി

പാലക്കാട് വല്ലപ്പുഴയില്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎമ്മാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. താന്‍ പ്രവര്‍ത്തിക്കുന്ന വല്ലപ്പുഴ ഹൈസ്‌കൂളിനേയും വല്ലപ്പുഴയേയും പാകിസ്ഥാന്‍ എന്ന് നല്ല അര്‍ത്ഥത്തിലാണ് പറഞ്ഞത്. മുസ്ലീം ഭൂരിപക്ഷ പ്രദേശം എന്ന അര്‍ത്ഥത്തിലാണ് പാകിസ്ഥാന്‍ എന്ന വാക്ക് ഉപയോഗിച്ചത്. പാകിസ്ഥാന്‍ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണല്ലോ. 2011ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യം ഉപയോഗിച്ച് ഇപ്പോള്‍ വിവാദമുണ്ടാക്കുകയാണെന്നും ശശികല ആരോപിച്ചു.

എന്നെ എന്‌റെ സ്‌കൂളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും അറിയാം. 36 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നയാളാണ് ഞാന്‍. 2012ല്‍ ഒരു ഡി.വൈ.എഫ്.ഐ നേതാവ് ഇവിടെ വന്ന് പ്രസംഗിച്ച് ഇത് കുത്തിപ്പൊക്കാന്‍ നോക്കിയെങ്കിലും ഏറ്റില്ല. പൊതുവെ യു.ഡി.എഫിന്‌റെ ശക്തികേന്ദ്രമായ വല്ലപ്പുഴയില്‍ ഇതുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാവുമോ എന്ന് നോക്കുകയാണ് സി.പി.എമ്മുകാര്‍. ഇസ്ലാമിക സംഘടനകളൊന്നും തന്നെ ഇതിന് പിന്നിലില്ല. മുസ്ലീം സമൂഹവുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും കെ.പി.ശശികല പറഞ്ഞു.

പാകിസ്ഥാന്‍ ഒരു മോശം സ്ഥലമായോ വാക്കായോ താന്‍ കരുതുന്നില്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശം എന്നതിന്‍റെ അടിസ്ഥാനത്തില്‍ ആണല്ലോ ഇന്ത്യ വിഭജിച്ച് പാകിസ്ഥാന്‍ ഉണ്ടായതെന്നും ബ്രിട്ടീഷുകാരനായ റാഡ്ക്ലിഫ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി നിര്‍ണയിച്ചതും മതത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നോക്കിയാണല്ലോ എന്നും ശശികല ചോദിച്ചു.

 

ശശികലയെ നിരോധിക്കൂ, വല്ലപ്പുഴ സ്കൂളിനെ സംരക്ഷിക്കൂ; പ്രതിഷേധം ശക്തം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍