UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍മാല്യം എതിര്‍ക്കപ്പെടാതെ പോയത് ഹിന്ദു സംഘടനകള്‍ ശക്തരല്ലാതിരുന്നതിനാല്‍; ശശികലയുടെ മുന്നറിയിപ്പ്

മഹാഭാരതത്തിനൊരു പവിത്രതയുണ്ട്, അതുകൊണ്ട് രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ മഹാഭാരതമെന്നു പേരിടണ്ട

ഹിന്ദു സംഘടനകള്‍ ശക്തമായ ഈ കാലഘട്ടത്തിലാണങ്കില്‍ എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മാല്യം എന്ന സിനിമ എതിര്‍ക്കപ്പെടുമായിരുന്നുവെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു ശശികലയുടെ മുന്നറിയിപ്പ്.

എംടി വാസുദേവന്‍ നായരുടെ നിര്‍മാല്യം ഇറങ്ങിയ കാലത്ത് ഇപ്പോഴത്തെ പോലെ ഹിന്ദുസംഘടനകള്‍ ശക്തരല്ലാതിരുന്നതുകൊണ്ടാണു വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടാതെ പോയതെന്നായിരുന്നു ശശികലയുടെ വാക്കുകള്‍.

ഏതൊരാള്‍ക്കും ഉള്ളതുപോലെ ആവിഷ്‌കാരസ്വാതന്ത്ര്യം വ്യാസനും ഹിന്ദു ഐക്യവേദിക്കുമുണ്ട്. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ട്. അതുകൊണ്ടുതന്നെ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്നും ശശികല തന്റെ നിലപാട് ആവര്‍ത്തിച്ചു.

എംടി എഴുതിയ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന ചെറുകഥയെ ആസ്പദമാക്കി നിര്‍മാല്യം എന്ന പേരില്‍ 1973 ല്‍ ആണ് സിനിമ വരുന്നത്. എം ടി തന്നെയായിരുന്നു സംവിധാനം. അക്കാലത്തും സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ശക്തമായിരുന്നില്ല. ഇക്കാലത്താണ് നിര്‍മാല്യം അതുപോലൊരു ക്ലൈമാക്‌സുമായി ഇറങ്ങുന്നതെങ്കില്‍ തലപോകുമെന്ന് എം ടി തന്നെ അഭിപ്രായപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍