UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല നിരാഹാരത്തിന്: ഇന്ന് വൈകുന്നേരത്തിനകം മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിക്കണമെന്ന് ആവശ്യം

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി പനീര്‍സെല്‍വത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തി

ഇന്ന് വൈകുന്നേരത്തിനകം മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ തന്നെ ക്ഷണിച്ചില്ലെങ്കില്‍ നിരാഹാരം തുടങ്ങുമെന്ന വെല്ലുവിളിയുമായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. രാജ്ഭവന് മുന്നിലോ മറീന ബീച്ചിലെ ജയസമാധിയ്ക്ക് മുന്നിലോ ഉപവാസം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും ഇവര്‍ക്കൊപ്പം ഉപവസിക്കുമെന്നാണ് അറിയുന്നത്. ശശികല എംഎല്‍എമാര്‍ക്കൊപ്പം പ്രകടനമായെത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഇതേ തുടര്‍ന്ന് രാജ്ഭവന് സമീപം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഓരോ ദിവസം ചെല്ലുന്തോറും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനുള്ള പിന്തുണ കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകാതിരിക്കാന്‍ ശശികല എത്രയും വേഗം അധികാരമേറ്റെടുക്കാനാണ് ശ്രമിക്കുന്നത്.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി പനീര്‍സെല്‍വത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍സെല്‍വത്തെ അനുവദിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി നേതൃത്വത്തിന്റെ മൗനസമ്മതത്തോടെയാണ് പനീര്‍സെല്‍വം ശശികലയ്‌ക്കെതിരെ രംഗത്തെത്തിയതെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പ്രശ്‌നപരിഹാരത്തിന് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടു. സിപിഎമ്മും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍