UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസ്: സുപ്രിംകോടതി വിധി ഒരാഴ്ചയ്ക്കകം

ഇവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് വിധി

നിയുക്തി തമിഴ്‌നാട് മുഖ്യമന്ത്രി ശശികലയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഒരാഴ്ചയ്ക്കകം സുപ്രിംകോടതി വിധി പറയും. കര്‍ണാടകയുടെ അഭിഭാഷകന്‍ ഇക്കാര്യം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

വാദം പൂര്‍ത്തിയായ കേസില്‍ എന്ന് വിധി പറയാന്‍ സാധിക്കുമെന്നാണ് അഭിഭാഷകന്‍ ചോദിച്ചത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വിധി പറയാമെന്ന് സുപ്രിംകോടതി അറിയിച്ചു. 1991-96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് അന്ന് ജനതാ പാര്‍ട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യ സ്വാമിയാണ് ജലയളിതയെയും ശശികലെയും എന്നിവരെ പ്രതിചേര്‍ത്ത് കേസ് കൊടുത്തത്.

2014ല്‍ ബംഗളൂരു പ്രത്യേക കോടതി ഇവര്‍ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് ജയലളിത, ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിയും വന്നു. ഈ സമയത്താണ് ആദ്യമായി പനീര്‍ സെല്‍വം ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രിയായത്. 2015ല്‍ കര്‍ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയതോടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ പോയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍