UPDATES

ട്രെന്‍ഡിങ്ങ്

മതം, അസഹിഷ്ണുത, ഫാഷിസം: ശശികുമാര്‍ – ജഗ്ഗി വാസുദേവ് സംവാദം (ഓഡിയോ)

ഇന്ത്യയില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം വര്‍ഗീയ അസഹിഷ്ണുതയും ഫാസിസ്റ്റ് പ്രവണതകളും വര്‍ദ്ധിക്കുന്നതായി ശശികുമാര്‍. അതേ സമയം ഇന്ത്യയില്‍ ഇത്തരമൊരു അസഹിഷ്ണുത നിലവിലില്ലെന്നും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും സദ്ഗുരു ജഗ്ഗി വാസുദേവ് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം വര്‍ഗീയ അസഹിഷ്ണുതയും ഫാസിസ്റ്റ് പ്രവണതകളും വര്‍ദ്ധിക്കുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍. ഗാന്ധി രാമരാജ്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പലരും വിമര്‍ശിച്ചു. പക്ഷെ ഇപ്പോള്‍ നടക്കുന്നത് അതൊന്നുമല്ല. ഫാഷിസ്റ്റ് പ്രവണതയുള്ള സ്വേച്ഛാധികാരികളാണ് മതത്തെ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന മതനിരപേക്ഷ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായും മതം പൊതു ഇടങ്ങളില്‍ അപകടകരമായ അധിനിവേശം നടത്തുന്നതായും ശശികുമാര്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഇന്ത്യയില്‍ ഇത്തരമൊരു അസഹിഷ്ണുത നിലവിലില്ലെന്നും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും എഴുത്തുകാരനും ആത്മീയ ചിന്തകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അഭിപ്രായപ്പെട്ടു.

ഓഡിയോ കേള്‍ക്കാം:


കോഴിക്കോട് നടക്കുന്ന ഡിസി ബുക്‌സിന്റെ രണ്ടാമത് കേരള ലിറ്ററി ഫെസ്റ്റിവലില്‍ എഴുത്തുകാരനും ആത്മീയ ചിന്തകനുമായ സദ്ഗുരു ജഗ്ഗി വാസുദേവുമായി ശശികുമാര്‍ നടത്തിയ സംഭാഷണം. ജഗ്ഗി വാസുദേവിന്റെ “ഇന്നര്‍ എഞ്ചിനിയറിംഗ്: എ യോഗീസ് ഗയ്ഡ് ടു ജോയ്” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സംവാദമാണ് നടന്നത്. വിപണി സൗഹൃദ ആള്‍ദൈവങ്ങള്‍, പൊതു ഇടങ്ങളിലേയ്ക്കുള്ള മതത്തിന്റെ അധിനിവേശം, ഇന്ത്യയില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതനിരപേക്ഷ പ്രവണതകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, ഫാസിസ്റ്റ് പ്രവണതകള്‍ തുടങ്ങിയവയും ഇത്തരം വാദങ്ങള്‍ക്കെതിരായ ജഗ്ഗി വാസുദേവിന്റെ പ്രതിരോധ വാദങ്ങളുമാണ് ഇതിലുള്ളത്.

ആള്‍ദൈവങ്ങള്‍ക്കും ന്യൂ ഏജ് ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മള്‍: ശശികുമാര്‍; ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍: സദ്ഗുരു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍