UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം; വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണം

ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി ശ്രീനാരായണ ധര്‍മവേദി. ശാശ്വതികാനന്ദയുടെ ചരമവാര്‍ഷികദിനമായ ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിക്കാനാണ് ധര്‍മ്മവേദിയുടെ തീരുമാനം.  

ശിവഗിരി മഠാധിപതി ആയിരുന്ന ശാശ്വതീകാനന്ദയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് സമഗ്രമായ അന്വേഷണം നടത്തിയേ തീരു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശാശ്വതീകാനന്ദയുടെ സഹോദരങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം എവിടേയും എത്തിയില്ല.  കമ്പനി നിയമം ലംഘിച്ചുള്ള എസ്.എന്‍.ഡി. യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുമെന്നും ശ്രീനാരായണ ധര്‍മവേദി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍