UPDATES

സത്‌നാം സിംഗ് കൊലപാതകം; ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

അഴിമുഖം പ്രതിനിധി

ബിഹാര്‍ സ്വദേശി സത്‌നാം സിംഗ് മാന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവിശ്യപ്പെട്ട് സത്‌നാം സിംഗിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് ഹൈക്കോടതി പരിസരത്ത് നിരാഹാര സത്യഗ്രഹം നടത്തി. സത്‌നാം സിംഗിന്റെ നാലാം ചരമവാര്‍ഷികദിനമാണ് ഇന്ന്. സത്യഗ്രഹം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ദയ ഭായി ഉത്ഘാടനം നടത്തി. യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ധനുവച്ചപുരം സുകുമാരന്‍ അധ്യക്ഷത വഹിച്ചു.

ഹരിന്ദ്ര കുമാറിന്റെ സത്യഗ്രഹത്തിനു പിന്തുണ അര്‍പ്പിച്ചുകൊണ്ട് കൊടങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സത്‌നാം സിംഗ്- നാരായണന്‍ കുട്ടി ഡിഫന്‍സ് കമ്മിറ്റി പ്രവര്‍ത്തകരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു.

നാലുവര്‍ഷം മുമ്പ് മാതാ അമൃതാനന്ദമയി മഠത്തില്‍ വച്ചാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്‌നാം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവച്ചാണ് സത്‌നാം സിംഗ് കൊല്ലപ്പെടുന്നത്. സത്‌നാം സിംഗിനൊപ്പം സെല്ലിലുണ്ടായിരുന്നവരുടെ മര്‍ദ്ദനമാണ് മരണകാരണമായതെന്നാണ് പൊലീസ് അനേഷണത്തില്‍ പറയുന്നതെങ്കിലും സത്‌നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ കൊലപാതകത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍