UPDATES

പ്രവാസം

ഉംറ തീര്‍ത്ഥാടകരെ അതിഥികളായി കൊണ്ടുവരും; പദ്ധതിയുമായി സൗദി

സ്വദേശികള്‍ക്കും വിദേശികള്‍ക്കും വര്‍ഷത്തില്‍ മൂന്ന് തവണ അതിഥികളെ കൊണ്ടുവരാന്‍ അനുവാദമുണ്ട്.

സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകരെ സ്വന്തം ഉത്തരവാദിത്തത്തില്‍ അതിഥികളായി കൊണ്ടുവരുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും പദ്ധതി ഉപയോഗപ്പെടുത്താനാകുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു. നിയമാനുസൃതം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെയാണ് അതിഥികളായി ഉംറ വിസയില്‍ കൊണ്ടുവരാന്‍ സാധിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വരെ വരെ ബന്ധുക്കളെ ഇങ്ങിനെ കൊണ്ടുവരാന്‍ അനുവാദമുണ്ടാകും. ഉംറത്തുല്‍ മുളീഫ് അഥവാ ഗസ്റ്റ് ഉംറ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും വര്‍ഷത്തില്‍ മൂന്ന് തവണ അതിഥികളെ കൊണ്ടുവരാന്‍ അനുവാദമുണ്ട്. ഹജ്ജ്-ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസ്സാന്‍ അറിയിച്ചു. അതിഥികള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും ആതിഥേയര്‍ നല്‍കണം. സ്വദേശികള്‍ക്ക് അവരുടെ സിവില്‍ ഐ.ഡി ഉപയോഗിച്ചും വിദേശികള്‍ക്ക് ഇഖാമ നംമ്പര്‍ ഉപയോഗിച്ചും ഉംറ വിസക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇഖാമയുടെ പ്രൊഫഷന്‍ സംബന്ധിച്ച നിബന്ധനകളുണ്ടാകുമോ എന്നതിനെസംബന്ധിച്ചും വിസയുടെ കാലാവധി, പദ്ധതി എന്നു മുതല്‍ നടപ്പിലാക്കും എന്നതിലും വിശദീകരണങ്ങള്‍ എത്തിയിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍