UPDATES

പ്രവാസം

സൗദിയില്‍ കുടുങ്ങിയവരുടെ വിവരശേഖരണം പുരോഗമിക്കുന്നു; ഇതുവരെ 71 മലയാളികള്‍

അഴിമുഖം പ്രതിനിധി

സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരശേഖരണം പുരോഗമിക്കുന്നു. 900 പേരുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ 71 പേര്‍ മലയാളികളാണ്.  സൗദിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ പട്ടിണിയിലായ ഇന്ത്യക്കാര്‍ക്ക് ജിദ്ദയിലെ കോണ്‍സുലേറ്റ് വഴി ഭക്ഷണം വിതരണം ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

സൗദിയില്‍ കുടുങ്ങിവരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഉടന്‍ മടങ്ങുന്നവര്‍ക്ക് എക്‌സിറ്റ് വിസ നല്കി തിരിച്ചു കൊണ്ടു വരാനാണ് ശ്രമമെന്നും സുഷമ പറഞ്ഞു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രി വികെ സിങ് നാളെ സൗദിയിലെത്തും. നാട്ടിലെത്തുന്നവര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാന്‍ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

എന്നാല്‍ ഏഴ് മാസമായി തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും അതു ലഭിക്കാതെ നാട്ടിലേക്ക് മടങ്ങുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ലെന്നാണ് ജിദ്ദയിലെ മലയാളികള്‍ പ്രതികരിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍