UPDATES

ഹിജാബും ബൂര്‍ഖയും വേണ്ട; സൌദി രാജകുമാരി

ഹിജാബും ബൂര്‍ഖയും ഉപേക്ഷിച്ചു സ്ത്രീകള്‍ക്ക് വേണ്ടി പോരാടാന്‍ സൌദി രാജകുമാരി അമീറാ അല്‍ തവീല്‍. സൗദി അറേബ്യയില്‍  സ്ത്രീകള്‍ നേരിടുന്ന  കടുത്ത നിയന്ത്രണങ്ങളും  വിലക്കുകളും അവകാശ ലംഘനങ്ങളും ചോദ്യം ചെയ്തുകൊണ്ടാണ് അമീറാ അല്‍ തവീല്‍ ഹിജാബും ബൂര്‍ഖയും ഉപേക്ഷിച്ചത്.

സ്ത്രീകള്‍ക്കെതിരെയുള്ള കടുത്ത അവകാശ ലംഘനങ്ങളെ ഇതിന് മുന്പും അവര്‍ ചോദ്യം ചെയ്തിട്ടുണ്ട്. സൗദിയില്‍  സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള വിലക്കിനെ അമീറ നേരത്തെ ചോദ്യം ചെയ്തിരുന്നു.

പതിനെട്ടാം വയസ്സിലായിരുന്നു അമീറയുടെ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയാണ് അമീറയെ വിവാഹം കഴിച്ചതു. വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ അമീറ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടിരുന്നെങ്കിലും 2013 ല്‍ ഇരുവരും വിവാഹമോചിതരായി.

ഒരു സാധാരണ സൗദി അറേബ്യന്‍ സ്ത്രീയായി ഒതുങ്ങിക്കൂടാന്‍ അമീറ ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ല. പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചു വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ അമീറ വിസമ്മതിച്ചു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അമീറ ഹിജാബും ബുര്‍ഖയും ഇല്ലാതെയാണ് ഇനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍