UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവ് രണ്ടാം മധുവിധുവിന് പോയി, സൗദിയില്‍ ഭാര്യ വീടിന് തീയിട്ടു

അഴിമുഖം പ്രതിനിധി

ഭര്‍ത്താവ് വിദേശത്തേക്ക് രണ്ടാം ഹണിമൂണിന് പോയതിനെ തുടര്‍ന്ന് ഭാര്യ വീടിന് തീയിട്ടു. സൗദിയിലാണ് ആറ് മക്കളുടെ അമ്മയായ സ്ത്രീ വീടിന് തീയിട്ടത്.

പത്ത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ടാം വിവാഹം കഴിച്ചതും വിദേശത്തേക്ക് മധുവിധുവിന് പോയതും ഭര്‍ത്താവ് ആദ്യഭാര്യയെ ടെക്സ്റ്റ് മെസേജ് അയച്ചാണ് അറിയിച്ചത്. ഈ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞെട്ടിയ ആദ്യ ഭാര്യ രോഷം കൊണ്ട് വീടിന് തീയിടുകയായിരുന്നു. തുറമുഖ നഗരമായ ജേസണിലാണ് സംഭവം. വീടിന് തീപടര്‍ന്നത് കണ്ട് അവര്‍ തന്നെ സഹായത്തിനായി അയല്‍വാസികളെ വിളിച്ചു വരുത്തുകയായിരുന്നു.

അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസ് എടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍