UPDATES

പ്രവാസം

ചരിത്രത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുമ്പോഴും സൗദി സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്തവ

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ന് സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തും. എങ്കിലും അവര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത അനവധി കാര്യങ്ങള്‍ സൗദിയിലുണ്ട്. അവയില്‍ പലതും ലോകത്തിലെ ഏറ്റവും കഠിനമായതുമാണ്.

സൗദിയിലെ നയങ്ങളും ശീലങ്ങളും അനുസരിച്ച് സ്ത്രീകള്‍ക്ക് ചെയ്യാനാകാത്തവ:

വാഹനം ഓടിക്കാന്‍ പാടില്ല. സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുള്ള ലോകത്തിലെ ഏക രാജ്യം സൗദി അറേബ്യയാണ്.

യാത്ര ചെയ്യുന്നത്. രക്ഷിതാവ് എന്നറിയപ്പെടുന്ന കുടുംബത്തിലെ ഒരു പുരുഷന്റെ അനുമതിയില്ലാതെ യാത്ര ചെയ്യാനാകില്ല.

വിവാഹം: രക്ഷിതാവിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കാന്‍ ആകില്ല.

ജോലി: രക്ഷിതാവിന്റെ അനുമതിയില്ലാതെ ജോലി ചെയ്യാനാകില്ല.

വസ്ത്രധാരണം: തല മുതല്‍ കാല്‍പാദം വരെ മറയ്ക്കുന്ന കറുത്ത വസ്ത്രം കൊണ്ട് അവള്‍ ശരീരം മറച്ചു വേണം പൊതുസ്ഥലത്തേക്ക് ഇറങ്ങാന്‍.

ചില ജോലികള്‍ ചെയ്യാനാകില്ല.

റസ്റ്റോറന്റുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളില്‍ ബന്ധമില്ലാത്ത പുരുഷന്മാരുമായി ഇടപഴകാന്‍ ആകില്ല.

പുരുഷന്‍ വിവാഹമോചനം നേടുന്നത് പോലെ സ്ത്രീക്ക് നേടാനാകില്ല.

പുരുഷന്‍മാരെ പോലെ പൂര്‍വിക സ്വത്തില്‍ തുല്യ അവകാശമില്ല.

സൗദി സ്ത്രീകള്‍ക്ക് ചെയ്യാവുന്നവ

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം.

ഷൂറാ കൗണ്‍സിലില്‍ പങ്കെടുക്കാം.

മുതിര്‍ന്ന കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് തസ്തികകള്‍ വഹിക്കാം.

വളരെ കുറഞ്ഞ പ്രായത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതമാകും. വിവാഹം കഴിക്കേണ്ട ഏറ്റവും കുറഞ്ഞ നിയമവിധേയമായ പ്രായമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍