UPDATES

സൗമ്യ കേസില്‍ ഹാജരാകണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം കരുതി അപമാനിക്കാനാണെന്ന്: കട്ജു

അഴിമുഖം പ്രതിനിധി

സൗമ്യ കേസില്‍ ഹാജരാകണമെന്ന് പറഞ്ഞപ്പോള്‍ അപമാനിക്കാനാണെന്നാണ് കരുതിയതെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് മര്‍ക്കണ്ഡെയ കട്ജു. ഇന്നു രാവിലെ ഫെയ്‌സ്ബുക്കിലാണ് കട്ജു സൗമ്യ കേസിലെ പരാമര്‍ശത്തിന്റെ പേരില്‍ കോടതിയില്‍ ഹാജരാകണമെന്ന നോട്ടീസിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്. സൗമ്യ വധക്കേസിലെ വിധിയില്‍ കട്ജു നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതി നോട്ടീസ് അയച്ചത്.

‘സൗമ്യ കേസില്‍ ഹാജരാകണമെന്ന സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചപ്പോള്‍ ആദ്യം കരുതി എന്നെ അപമാനിക്കാനുള്ള നീക്കമാണെന്ന്. കാരണം കോടതിയെ വിമര്‍ശിച്ചു. അങ്ങനെ മുമ്പുണ്ടായിട്ടില്ല. ആദ്യം കരുതി കോടതിയില്‍ പോകേണ്ടയെന്ന്. പിന്നീട് കോടതിയില്‍ നിന്നുള്ള നോട്ടീസ് കിട്ടി. അതില്‍ വളരെ കരുതലോടും ബഹുമാനത്തോടുമാണ് കോടതി ഹാജരാകണമെന്ന് അറിയിച്ചിരിക്കുന്നത്. അത് കോടതിയുടെ ഉത്തരവ് അല്ലായിരുന്നു. അപേക്ഷയായിരുന്നു. വിധി പുന:പരിശോധിക്കുമ്പോള്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി അറിയാനായിരുന്നു വിളിപ്പിച്ചത്.’ ഇങ്ങനെ പോകുന്നു കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സൗമ്യ കേസില്‍ നവംബര്‍ 11-ന് രണ്ട് മണിക്ക് കോടതിയില്‍ ഹാജരാകുമെന്ന് കഴിഞ്ഞ ദിവസം കട്ജു അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാവില്ലെന്ന നിലപാടാണ് കട്ജു ആദ്യം സ്വീകരിച്ചത്. ഭരണഘടനയുടെ 124(ഏഴ്) വകുപ്പുപ്രകാരം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാര്‍ ഇന്ത്യയിലെ ഒരു കോടതിയിലും വാദിക്കാനോ ഹാജരാകാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും കട്ജു പറഞ്ഞിരുന്നു. നിയമപരമായി തെറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയാല്‍ ഹാജരാകാമെന്നും പിന്നീട് നവംബര്‍ 11-ന് ഹാജരാകുമെന്നും കട്ജു അറിയിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍