UPDATES

സൗമ്യവധം: പുനഃപരിശോധന ഹർജി നവംബർ 11 ലേക്ക് മാറ്റി

അഴിമുഖം പ്രതിനിധി

സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനഃപരിശോധന ഹർജി നവംബർ 11 ലേക്ക് മാറ്റി.   ഒന്നേകാൽ മണിക്കൂറോളം വാദം കേട്ട ശേഷമാണ് ഹര്‍ജി മാറ്റിവെച്ചത്. സംസ്ഥാന സർക്കാരിനായി അറ്റോർണി ജനറൽ ഹാജരായി. 

ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്ന നിലപാടിലാണു സുപ്രീംകോടതി ഇപ്പോഴും. പുതിയതായി സംസ്ഥാന സര്‍ക്കാരിന് ഒന്നും തന്നെ കോടതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ സംശയങ്ങള്‍ ദൂരികരിക്കാന്‍ ഇതുവരെയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു.ഓടുന്ന ട്രെയിനില്‍നിന്നു സൗമ്യ ചാടിയതാണോ, ഗോവിന്ദച്ചാമി തളളിയിട്ടതാണോയെന്ന കാര്യത്തില്‍ ഇനിയും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. 

നേരത്തെ സുപ്രീം കോടതി വിധിയില്‍ നിയമപരമായ പിഴവുണ്ടെന്ന് പറഞ്ഞ മുന്‍സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു എന്താണ് തെറ്റെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹത്തിന് നോട്ടിസ് അയയ്ക്കുകയാണ് എന്നും സുപ്രീം കോടതിയ്ക്ക് മുമ്പില്‍ എന്താണ് തെറ്റ് എന്ന് വിശദീകരിക്കണം എന്നും കോടതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍