UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി. മുരളീധരനെ രക്ഷിക്കൂ; ബിജെപി ലോ അക്കാദമിക്ക് മുന്നില്‍ റോഡ് ഉപരോധിക്കുന്നു

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച് മുരളീധരന്റെ ജീവന്‍ രക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലോ അക്കാദമി സ്ഥിതി ചെയ്യുന്ന പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. മുരളീധരന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമായി വരികയാണെന്നും അദ്ദേഹത്തെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകരുടെ റോഡ് ഉപരോധം.

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച് മുരളീധരന്റെ ജീവന്‍ രക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. 48 മണിക്കൂര്‍ ഉപവാസം ആരംഭിച്ച മുരളീധരന്‍ പിന്നീട് അത് നിരാഹാര സമരമാക്കുകയായിരുന്നു. ഇതുള്‍പ്പെടെ മുരളീധരന്റെ നിരാഹാര സമരം ഇന്ന് ഏഴാം ദിവസമെത്തി നില്‍ക്കുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് റോഡ് ഉപരോധം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍