UPDATES

സിനിമാ വാര്‍ത്തകള്‍

ഡിജിറ്റല്‍ ലോകത്ത് ഫിലിമിനെ രക്ഷിക്കണം: ക്രിസ്റ്റഫര്‍ നോളന്‍

ഇത് ഫിലിമും ഡിജിറ്റലും തമ്മിലുള്ള യുദ്ധമല്ലെന്നും രണ്ടും ഉപയോഗപ്പെടുത്തുക എന്നതാണ് നിലപാടെന്നും നോളന്‍ വിശദീകരിച്ചു.

ഫിലിം ഒരു മാധ്യമമാണ്. അത് കാലഹരണപ്പെട്ട ഒന്നല്ല. അത് കഥ പറയാനുള്ള ഒരു വഴിയാണ്. അത് ആവശ്യമുള്ള തരത്തിലെല്ലാം ഉപയോഗിക്കാവുന്നതാണ്. ഡിജിറ്റല്‍ ലോകത്ത് അതിനെ സംരക്ഷിക്കണം – വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ പറയുന്നു. താന്‍ ഡിജിറ്റലില്‍ എളുപ്പത്തില്‍ സിനിമ ചിത്രീകരിക്കുന്നതിനേക്കാളും ഫിലിമില്‍ കുറച്ചുകൂടി കഷ്ടപ്പെട്ട് ചിത്രീകരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും ക്രിസ്റ്റഫര്‍ നോളന്‍ മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫിലിം റീലുകളും ക്യാമറകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച അവബോധമുണ്ടാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതാണ് ക്രിസ്റ്റഫര്‍ നോളനും ബ്രിട്ടീഷ് വിഷ്വര്‍ ആര്‍ട്ടിസ്റ്റും സേവ് ഫിലിം എന്ന സംരംഭത്തിന് നേതൃത്വം നല്‍കുന്ന ടസീറ്റ ഡീനും. ടസീറ്റ ഡീനിനും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സ്ഥാപകനും സംവിധായകനുമായ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂരിനും ഒപ്പമാണ് ക്രിസ്റ്റഫര്‍ നോളന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

അഭിനേതാക്കളായ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍ എന്നിവരുമായി ക്രിസ്റ്റഫര്‍ നോളന്‍ ഫിലിം സംരക്ഷണവുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഇവരുമായുള്ള കൂടിക്കാഴ്ച ഫിലിം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വളരെയധികം പ്രതീക്ഷ നല്‍കുന്നതായിരുന്നു എന്ന് ക്രിസ്റ്റഫര്‍ നോളന്‍ പ്രതികരിച്ചു. ഇത് ഫിലിമും ഡിജിറ്റലും തമ്മിലുള്ള യുദ്ധമല്ലെന്നും രണ്ടും ഉപയോഗപ്പെടുത്തുക എന്നതാണ് നിലപാടെന്നും നോളന്‍ വിശദീകരിച്ചു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഡണ്‍കിര്‍ക്ക് (2017) സിനിമയില്‍ 65എംഎം ഫിലി കാമറയാണ് ക്രിസ്റ്റഫര്‍ നോളന്‍ ഉപയോഗിച്ചത്.

ക്രിസ്റ്റഫര്‍ നോളന്‍റെ വാര്‍ത്താസമ്മേളനം:

‘ഫിലിം’ എന്തുകൊണ്ട് ഫിലിം ആകണം? ക്രിസ്റ്റഫര്‍ നോളനും ഡിജിറ്റല്‍ കാലത്തെ സെല്ലുലോയ്ഡ് പ്രേമവും

ഡണ്‍കിര്‍ക്കിലുണ്ടായിരുന്ന ഇന്ത്യന്‍ സൈനികരെ ക്രിസ്റ്റഫര്‍ നൊളാന്‍ എവിടെയാണ് ഒളിപ്പിച്ചത്‌ (വീഡിയോ)

ക്രിസ്റ്റഫര്‍ നൊളാന്റെ ഡണ്‍കിര്‍ക് ബര്‍മയിലെ ‘ട്രണ്‍കിര്‍കി’ന്റേയും കഥയാണ്, ‘എലിഫന്റ് മാന്‍’ മാക്രെല്ലിന്റേയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍