UPDATES

യെമനില്‍ നിന്നുള്ള ഇന്ത്യക്കാരെ വ്യോമമാര്‍ഗ്ഗം ഒഴിപ്പിക്കുന്നത് നാളെ നിര്‍ത്തും

അഴിമുഖം പ്രതിനിധി

യെമനില്‍ നിന്ന് വ്യോമമാര്‍ഗ്ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി നാളെ അവസാനിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യെമനില്‍ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത്. വ്യോമമാര്‍ഗ്ഗം രാജ്യത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇന്നും നാളെയുമായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.

ഇനിയും യെമനില്‍ കുടുങ്ങിക്കിടക്കുന്നവരെ കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുവരുന്ന പ്രവൃത്തി കാര്യക്ഷമമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. യെമനിലെ 4000ല്‍ അധികം വരുന്ന ഇന്ത്യക്കാരില്‍ 3300-ാളം പേരെ ഓപ്പറേഷന്‍ റാഹത്ത് വഴി ഇതിനകം മോചിപ്പിച്ചു കഴിഞ്ഞു. അതിനിടെ യെമനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് വിവിധ രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി. യു.എസ്, ഫ്രാന്‍സ്, ജര്‍മ്മനി, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ 26 രാജ്യങ്ങളാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സയ്യിദ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍