UPDATES

വിപണി/സാമ്പത്തികം

എസ്ബിഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന പലിശനിരക്ക് കുറച്ചു

ഭവന, വാഹന വായ്പ എടുക്കുന്നവര്‍ക്ക് പുതിയ തീരുമാനം ഗുണകരമാകും

എസ്ബിഐയും(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യൂണിയന്‍ ബാങ്കും അടിസ്ഥാന പലിശനിരക്ക് കുറച്ചു. അടിസ്ഥാന പലിശനിരക്ക് 8.9 ശതമാനത്തില്‍ നിന്ന് 8 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്. എസ്ബിഐ 0.9 ശതമാനവും യൂണിയന്‍ ബാങ്ക് 0.65 മുതല്‍ 0.9 ശതമാനവുമാണ് കുറച്ചിരിക്കുന്നത്. പലിശ ഇളവുവരുത്തുമെന്ന് പുതുവര്‍ഷ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇതോടെ എസ്ബിഐയില്‍നിന്ന് ഭവന വായ്പയെടുത്തിരിക്കുന്നവര്‍ക്കുള്ള പലിശ 8.9 ശതമാനത്തില്‍നിന്നും എട്ട് ശതമാനമായി കുറഞ്ഞു. ഭവന, വാഹന വായ്പ എടുക്കുന്നവര്‍ക്ക് പുതിയ തീരുമാനം ഗുണകരമാകും. ഇന്നു മുതല്‍ ഈ നിരക്കുകള്‍ എസ്ബിഐയില്‍ നിലവില്‍വന്നു. മറ്റ് ബാങ്കുകളും പലിശ കുറയ്ക്കാനാണ് സാധ്യത.

നോട്ട് പിന്‍വലിച്ചതിനുശേഷം ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചതിനെ തുടര്‍ന്ന് പലിശനിരക്കു കുറയ്ക്കാന്‍ ബാങ്കു അധികൃതര്‍ തീരുമാനിച്ചിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകളിലെ നിക്ഷേപം പതിനഞ്ച് ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ട്. ഈ പണം വീണ്ടും ജനങ്ങളില്‍ തിരിച്ചെത്തിക്കുന്നതിനുവേണ്ടിയാണ് ഭവന വാഹന പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍