UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ് ബി ഐ 30 ശതമാനം ശാഖകള്‍ പൂട്ടിയേക്കും

അഴിമുഖം പ്രതിനിധി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 30 ശതമാനത്തോളം ശാഖകള്‍ പൂട്ടുകയോ സ്ഥാനം മാറ്റുകയോ ചെയ്‌തേക്കും. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് എടിഎമ്മുകള്‍ ശാഖകള്‍ എന്നിവയുടെ സ്ഥാനം മാറ്റുന്നതെന്നാണ് വിശദീകരണം. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മകിന്‍സിയുടെ ഉപദേശപ്രകാരമാണ് നടപടി.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഈയിടെ ബാങ്ക് 400 ശാഖകള്‍ പൂട്ടുകയോ സ്ഥാനം മാറ്റുകയോ ചെയ്തിരുന്നു. ബാങ്കിന് നിലവില്‍ 16,784 ശാഖകളാണ് ഉള്ളത്. അസോസിയേറ്റ് ബാങ്കുകളുടെ 6,978 ശാഖകള്‍കൂടി നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തില്‍ നടക്കുന്ന ലയനത്തോടെ എസ്ബിഐയുടെ ഭാഗമാകും.

നിലവില്‍ 50 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള ശാഖകള്‍ നിലനിര്‍ത്തണമോയെന്ന കാര്യമാണ് പരിശോധിക്കുക. ശാഖകള്‍ വഴി ലഭിക്കുന്ന ബിസിനസുകൂടി പരിഗണിച്ചായിരിക്കും ശാഖകള്‍ നിലനിര്‍ത്തുന്ന കാര്യം തീരുമാനിക്കുക.

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍