UPDATES

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അക്കൗണ്ടുകളെ മരവിപ്പിക്കാന്‍ പാക് കേന്ദ്ര ബാങ്കിന്റെ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അക്കൗണ്ടുകളെ മരവിപ്പിക്കാന്‍ പാക്കിസ്ഥാന്റെ കേന്ദ്ര ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ(എസ്‌ബിപി) നിര്‍ദ്ദേശം. പാക്കിസ്ഥാനിലെ 1997-ലെ ഭീകരവിരുദ്ധ നിയമപ്രകാരം ഭീകരര്‍ക്ക് ധന സഹായം നല്‍കുന്ന 2021 പേരുടെ ബാങ്ക് അക്കൗണ്ടുകളാണ് എസ്‌ഐപി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ദിനപത്രമായ ദി ഡോണ്‍ പ്രസിദ്ധീകരിച്ചതാണീ വാര്‍ത്ത.

എല്ലാ ബാങ്കുകളും, മൈക്രാഫിനാന്‍സ് ബാങ്കുകളും, സാമ്പത്തിക സ്ഥാപനങ്ങളും നിയമത്തിനെതിരായി ഭീകരര്‍ക്ക് ധന സഹായം നല്‍കുന്ന ദേശീയ ഭീകര വിരുദ്ധ സമിതി പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിലുള്ളവരുടെ ഇടപാടുകള്‍ മരവിപ്പിക്കേണ്ടതാണെന്നാണ് എസ്‌ബിപി  നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പട്ടികയില്‍ ഭീകരര്‍ക്ക്, പാക്-പഞ്ചാബില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ധന സഹായം ലഭിക്കുന്നത്. 1443 പേരാണ് പഞ്ചാബില്‍ നിന്ന് ദേശീയ ഭീകര വിരുദ്ധ സമിതിയുടെ പട്ടികയിലുള്ളത്. സിന്ധില്‍ നിന്ന് 226 പേരും, ബലൂചിസ്ഥാനില്‍ 193 പേരും, ഗില്‍ജിത്-ബലിസ്ഥാനില്‍ 106 പേരും, ഇസ്ലാമബാദില്‍ നിന്ന് 27 പേരും, അസാദ് കാശ്മീരില്‍ 26 പേരുമാണ് പട്ടികയിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍