UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കളുടെ വരുമാന നികുതി രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കളുടെ വരുമാന നികുതി രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ബാലകൃഷ്ണന്‍ സുപ്രീംകോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ആയിരുന്ന കാലയളവിലെ രേഖകള്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കള്‍ കേസിന്റെ ഭാഗമല്ലെന്നും അവര്‍ സ്വന്തമായി നികുതി രേഖകള്‍ സമര്‍പ്പിക്കാറുള്ള സ്വകാര്യ വ്യക്തികള്‍ ആണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതി നികുതി രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസ് ബാലകൃഷ്ണന്‍ സുപ്രീംകോടതി ജഡ്ജിയും എന്‍ എച്ച് ആര്‍ സി ചെയര്‍മാനും ആയിരുന്ന കാലയളവില്‍ ബന്ധുക്കള്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച് എന്‍ജിഒയായ കോമണ്‍ കോസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

എന്‍ എച്ച് ആര്‍ സിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ബാലകൃഷ്ണനെ മാറ്റണം എന്നുള്ള ആവശ്യം ഫലമില്ലാത്തതാണെന്ന് എന്‍ജിഒയ്ക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷന്‍ കോടതിയെ ധരിപ്പിച്ചു. ബാലകൃഷ്ണന്‍ ഈ സ്ഥാനം നേരത്തെ ഒഴിഞ്ഞിരുന്നു.

അടുത്ത വാദം കേള്‍ക്കുന്നത് ജൂലൈ 12-ലേക്ക് കേസ് കോടതി മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍