UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് അധീന കാശ്മീര്‍ ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ട ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ പിഴ

റോ ഉദ്യോഗസ്ഥാനാണ് പിഴ ചുമത്തപ്പെട്ടത്.

പാക് അധീനതയിലുള്ള കശ്മീരും ഗില്‍ജിത്ത് ബാല്‍റ്റിസ്താന്‍ മേഖലകളും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യയുടെ രഹസ്യാമ്പേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥന് സുപ്രീം കോടതിയുടെ പിഴ.റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിലെ മുന്‍  ഉദ്യോഗസ്ഥന്‍ രാം കുമാര്‍ യാദവിനാണ് കോടതി പിഴ വിധിച്ചത്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് 5000 രൂപ പിഴ വിധിച്ചത്. ഹര്‍ജി തള്ളിയ സുപ്രീം കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കി.

ഈ രണ്ടു മേഖലകളിലില്‍നിന്നുമായി 24 നിയമസഭ മണ്ഡലങ്ങളും രണ്ട് ലോക്‌സഭ മണ്ഡലങ്ങളും ഉണ്ടാക്കി അവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ‘ഇത്തരം ആവശ്യങ്ങളില്‍ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കാനാവില്ല’ സുപ്രീം കോടതി പറഞ്ഞു.

പാക് അധിനിതയിലുള്ള കാശ്മീരിന്റെ ഭാഗം യഥാര്‍ത്ഥത്തില്‍ അധിനിവേശ പ്രദേശമാണെന്നും അത് തങ്ങളുടെതാണെന്നുമാണ് ഇന്ത്യയുടെ വാദം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍