UPDATES

ജസ്റ്റിസ് മിശ്രയുടെ സുരക്ഷയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളും

അഴിമുഖം പ്രതിനിധി

സുരക്ഷാ ഭീഷണി നേരിടുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് കാര്‍ അദ്ദേഹത്തിന് നല്‍കിയത് കൂടാതെ കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ അദ്ദേഹത്തിന്റെ വീട്ടില്‍ വിന്യസിക്കുകയും ചെയ്തു. 1993-ലെ മുംബൈ സ്‌ഫോടനപരമ്പരയിലെ കുറ്റക്കാരനെന്ന് കണ്ടെത്തിയ യാക്കൂബ് മേമന്റെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയ സുപ്രീംകോടതി ബെഞ്ചിന്റെ തലവനായിരുന്നു മിശ്ര. ദല്‍ഹി തുഗ്ലക് റോഡിലെ ജഡ്ജിയുടെ വീടിന്റെ പിന്‍വാതിലിന് സമീപത്തുനിന്ന് ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്. മിശ്രയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് കത്ത് കണ്ടെത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍