UPDATES

വിവിപാറ്റ് ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി, അഞ്ച് ശതമാനം രസീതുകള്‍ മാത്രം എണ്ണും

21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയത്

ഇലക്ട്രോണിക് വോട്ടിംങ് മെഷിനില്‍ രേഖപ്പെടുത്തുന്ന വോട്ടുകളുടെ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. അഞ്ച് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഒരു നിയമസഭ മണ്ഡലത്തില്‍ അഞ്ച് ശതമാനം രസീതുകള്‍ എണ്ണാന്‍ ആയിരുന്നു സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ഒരു ശതമാനം രസീതുകള്‍ എണ്ണാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. നേരത്തെയുള്ള ഹര്‍ജി പുനഃപരിശോധിക്കാനുളള സാഹചര്യം ഇല്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്്ജന്‍ ഗോഗോയി വ്യക്തമാക്കി.

നിരവധി നിര്‍ദ്ദേശങ്ങളും ഉറപ്പുകളും ഉണ്ടായിട്ടും ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങളില്‍ വ്യാപകമായ തകരാറുകള്‍ രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംങ് വി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പിന്നീട് മുന്നില്‍ ഒന്നോ അല്ലെങ്കില്‍ 25 ശതമാനമോ എണ്ണണമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
വിവിപാറ്റ് രസീതുകള്‍ 50 ശതമാനം എണ്ണിയാല്‍ ഫല പ്രഖ്യാപനം വൈകുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍