UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വവര്‍ഗരതി: ഭരണഘടനാ ബഞ്ചിന്

അഴിമുഖം പ്രതിനിധി

സ്വവര്‍ഗ രതി കുറ്റകരമാക്കിയ വിധി തിരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന് വിട്ടു. ഐപിസിയുടെ 377-ാം വകുപ്പ് പുനപരിശോധിക്കുന്നതിനാണ് അഞ്ചംഗ ബഞ്ച് രൂപീകരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് തീരുമാനമെടുത്തത്. സ്വവര്‍ഗ രതിയെ കുറിച്ചുള്ള നിയമ ചര്‍ച്ചയെ ഇത് വീണ്ടും സജീവമാക്കും. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരും എന്‍ജിഒയായ നാസ് ഫൗണ്ടേഷനും നല്‍കിയ എട്ട് ഹര്‍ജികളില്‍ ഒരുമിച്ച് വാദം കേള്‍ക്കും. സ്വവര്‍ഗ രതി കുറ്റകരമാക്കിയ 2013 ഡിസംബറിലെ വിധിക്ക് എതിരെ തിരുത്തല്‍ ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്.

സ്വവര്‍ഗ രതി പ്രകൃതി വിരുദ്ധമാണെന്നും ഐപിസി 377-ാം വകുപ്പ് അനുസരിച്ച് കുറ്റകൃത്യമാണെന്നുമായിരുന്നു വിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍