UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വികസന നേട്ടങ്ങളെണ്ണിപ്പറഞ്ഞ് പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി

അഴിമുഖം പ്രതിനിധി

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് ‘നല്ല കേരളം നാളേക്ക്’ എന്ന സന്ദേശമുയര്‍ത്തി ഒപ്പം എന്ന പേരില്‍ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രത്യേക വാര്‍ത്ത സമ്മേളനത്തിന് തുടക്കം കുറിച്ച് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ആലക്കല്‍ കോളനിയിയില്‍ പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയുടെ പത്രസമ്മേളനം നടന്നു. ഏറ്റവും കൂടുതല്‍ വികസനങ്ങള്‍ നടപ്പാക്കിയ കോളനിയിലാണ് പ്രത്യേക പരിപാടി നടന്നത്. ജില്ലയിലെ ഭൂരിഭാഗം മാധ്യ പ്രവര്‍ത്തകരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗമായി പൊതുജീവിതം ആരംഭിച്ച പി.കെ ജയലക്ഷ്മി ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ച് മന്ത്രിയായി. വയനാട്ടിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് മന്ത്രിയെക്കണ്ടത്. പ്രത്യേകിച്ച് പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ പ്രശ്‌ന പരിഹാരത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് പുറമെ അടിസ്ഥാന സൗകര്യത്തിനും ഊന്നല്‍ നല്‍കി ജില്ലയില്‍ ഇതുവരെയുണ്ടാകാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടപ്പാക്കിയത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞ് വികസനങ്ങള്‍ എണ്ണപ്പറഞ്ഞുമാണ് മന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍