UPDATES

ജൈനരുടെ സ്വയംമരണമായ സന്താരയുടെ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ

അഴിമുഖം പ്രതിനിധി

സ്വയം മരണം വരിക്കുന്നതിനായി ജൈന മതക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായമായ സന്താര നിയമവിരുദ്ധമാണെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ സമ്പ്രദായ പ്രകാരം മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്നത് ഐപിസി പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും നിയമവിരുദ്ധമാണെന്നും ഈ മാസം പത്തിനാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചത്. സന്താരയെ ആത്മഹത്യയുമായി ഉപമിച്ചതിന് എതിരെ ജൈന സമൂഹത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇത് മതവിശ്വാസത്തിന്റെ ഭാഗമായണെന്നും എന്നാല്‍ ഏതൊക്കെ സാഹചര്യത്തിലാണ് ഇത് അനുഷ്ഠിക്കേണ്ടതെന്നത് ഇപ്പോള്‍ പലര്‍ക്കും അറിയില്ലെന്നും ജൈന മത പണ്ഡിതന്‍മാര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍