UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാടകയ്ക്ക് ഗര്‍ഭപാത്രം തേടി ഇനിയാരും തായ്‌ലന്‍ഡില്‍ വരേണ്ട

Avatar

എബ്ബി ഫിലിപ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഡൗണ്‍ സിണ്ട്രോം ഉള്ള 6 മാസം പ്രായമായ  ഒരു  ആണ്‍ കുഞ്ഞിനെ വാടക അമ്മയുടെ കയ്യില്‍ ഉപേക്ഷിച്ചു ആസ്ട്രേലിയന്‍ മാതാപിതാക്കള്‍ കടന്നു കളഞ്ഞു എന്ന വാര്‍ത്ത വാടകഗര്‍ഭ മാര്‍ക്കറ്റിനെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തു വന്നത്. 

ഗാമി എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞിനു ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നു വൈദ്യലോകം വിലയിരുത്തുന്നു. ഇതേ തുടര്‍ന്ന് ഗാമിയുടെ  ആരോഗ്യവതിയായ ഇരട്ട സഹോദരിയെ മാത്രം സ്വീകരിച്ച് ആസ്ട്രേലിയന്‍ മാതാപിതാക്കള്‍ പോയി എന്നാണ് വാടക അമ്മയായ തായ്‌ സ്വദേശിനി പറയുന്നത്. ഈ ആരോപണം ദമ്പതിമാര്‍ നിഷേധിച്ചെങ്കിലും വാര്‍ത്ത‍ കാട്ടു തീ പോലെ പടര്‍ന്നു കഴിഞ്ഞിരുന്നു.

ഈയിടെ നിലവില്‍ വന്ന തായ്‌ പട്ടാളസംഘം,   തായ്‌ലാന്‍ഡിന്‌ ഏഷ്യയുടെ ഗര്‍ഭപാത്രം എന്ന പേര് ഏറ്റുവാങ്ങേണ്ടി വന്നതിനും, അതിനെ തുടര്‍ന്ന് നടക്കുന്ന അവഹേളനത്തിനും എതിരെ  നടപടികളുമായി മുന്നോട്ട്‌ നീങ്ങി കഴിഞ്ഞിരിക്കുന്നു. വാടകഗര്‍ഭത്തിലൂടെ പിറന്ന കുഞ്ഞുങ്ങളുമായി യാത്രചെയ്യാന്‍ ഒരുങ്ങുന്ന വിദേശ ദമ്പതിമാരെ വിമാനത്താവളങ്ങളില്‍ തടയുന്ന അവസ്ഥ വരെ ഉണ്ടായി.

ഈ വിവാദത്തെ തുടര്‍ന്ന് വാടക ഗര്‍ഭ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇങ്ങനെ പറഞ്ഞു. ” കൂടുതല്‍ മാധ്യമ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകില്ല എന്നത് ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.” ഈ വിഷയം എത്രയും പെട്ടന്ന് മാധ്യമശ്രദ്ധയില്‍ നിന്ന് മാറുന്നുവോ അത്രയും വേഗം തായ് പട്ടാളസേനക്ക് തങ്ങളുടെ കര്‍ക്കശ നിലപാടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

തായ് നിയമം അനുസരിച്ച് ഇനി ഒരിക്കലും കുഞ്ഞുങ്ങള്‍ ഉണ്ടാകില്ല എന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉള്ള ദമ്പതിമാര്‍ക്ക് മാത്രമേ വാടക ഗര്‍ഭം എന്ന സൗകര്യം ഉപയോഗിക്കാന്‍ അര്‍ഹത ഉള്ളു. അതോടൊപ്പം ഇത്തരത്തില്‍ വാടകയ്ക്ക് എടുക്കുന്ന യുവതികള്‍ക്ക്‌ പാരിതോഷികമായി  പണം നല്‍കാന്‍ പടില്ലെന്നും നിയമം അനുശാസിക്കുന്നുണ്ടെന്നും  മുതിര്‍ന്ന തായ് ഓഫീസര്‍മാര്‍ പറയുന്നു. എന്നാല്‍ ഈ നിയമങ്ങളെ കാറ്റില്‍പ്പറത്തിയാണ് വാടക ഗര്‍ഭ മാര്‍ക്കറ്റ് ഇവിടെ തഴച്ചു വളര്‍ന്നതും,   പാവപ്പെട്ട തായ് യുവതികളെ സഹായിക്കനെന്നവണ്ണം  ഇവിടേയ്ക്ക് വിദേശ പണം ഒഴുകുന്നതും.

കഴിഞ്ഞ വെള്ളിയാഴ്ച നിലവിലെ നിയമങ്ങളെ ശക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇത് പ്രകാരം പണം നല്‍കി ഗര്‍ഭപാത്രം വാടകക്ക് എടുത്താല്‍ കിട്ടാവുന്ന പരമാവധി ശിക്ഷ 10 കൊല്ലം ജയില്‍വാസമാണ്. ഇതിലൂടെ വിദേശ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭപാത്രം എന്ന സൗകര്യം ഉപയോഗിക്കാന്‍ ആവില്ല. അതോടൊപ്പം ഏജന്‍സികള്‍ക്കും ഇടനിലക്കാര്‍ക്കും പൂര്‍ണമായ വിലക്കും ഏര്‍പ്പെടുത്തി. കൂടാതെ പണം നല്‍കിയുള്ള ഇടപാടുകള്‍ പൂര്‍ണമായി  നിരോധിക്കുകയും ചെയ്തതായി ബി ബി സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ദമ്പതിമാര്‍ തായ് വംശജരായിരിക്കണം  എന്നാണ് നിയമം. ദമ്പതികളില്‍ ആരെങ്കിലും ഒരാള്‍ തായ് വംശജരായാലും 2 5 വയസ്സിനുമുകളില്‍ പ്രായമുള്ള ഒരു തായ് യുവതിയെ വാടക ഗര്‍ഭത്തിനായി സമീപിക്കാം എന്ന് തായിലാന്‍ഡ്‌ സര്‍ക്കാരിലെ ഒരു അംഗമായ വാന്‍ലോപ്‌ ടാന്‍കാന്‍അന്രാക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

ഗാമി വിവാദത്തിനു പിറകെ 2 3  വയസുള്ള ഒരു ജപ്പാന്‍കാരന്‍ 16 കുഞ്ഞുങ്ങളെ ഇത്തരത്തില്‍ വടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടാക്കി എന്ന വാര്‍ത്തയും ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കി.

വെള്ളിയാഴ്ച മുതല്‍ നടപ്പിലാക്കുന്ന പുതിയ നിയമ പരിഷ്കാരങ്ങള്‍ കൂടി ആയപ്പോഴേക്കു ഈ വിവാദങ്ങള്‍ സൃഷ്‌ടിച്ച നാണക്കേടുകള്‍ ഒളിച്ചുവയ്ക്കാന്‍ കഴിയാതെയും ആയി.  

ഇത്തരം കര്‍ക്കശ നിയമങ്ങള്‍ വടകഗര്‍ഭധാരണത്തെ നിയമവിരുദ്ധമായോ രഹസ്യമായോ  ചെയ്യുന്നതിനുള്ള സാഹചര്യം വര്‍ധിപ്പിക്കുകയും ഇതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണികള്‍ ഉയര്‍ന്നേക്കാം.

വാടകയ്ക്ക് ഗര്‍ഭധാരണം നടത്തുന്നത് ഏറെ ചിലവേറിയ ഒന്നാണ്.  ഉദാഹരണത്തിന്, യു എസില്‍ ഇതിനു ഏറെ  നിയമ തടസ്സങ്ങള്‍ ഉണ്ട്. കൂടാതെ ഒരു ലക്ഷം ഡോളര്‍ ചിലവും വരും. യു എസിന്റെ ചില ഭാഗങ്ങളില്‍ ഇത് പൂര്‍ണമായും നിരോധിക്കുക കൂടി ചെയ്തിരിക്കുന്നു.

എന്നാല്‍ തായ്‌ലന്‍ഡില്‍  ഇതിനു വെറും നാല്‍പതിനായിരം ഡോളര്‍ മാത്രമേ ചെലവ് വരൂ. നിയമത്തെ എതിര്‍ത്തുകൊണ്ട് തന്നെ  ഇത് ചെയ്താലും അതത്ര അപകടസാധ്യത ഉള്ള ഒന്നും അല്ല തന്നെയും. എന്നാല്‍ തായ്‌ലാന്‍ഡിലെ നിയമം എത്രതന്നെ പഴുതുകള്‍ നിറഞ്ഞതാണെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ആകെ കര്‍ക്കശമാണ്. കൂടാതെ തലകീഴയിരിക്കുന്ന രാഷ്ട്രീയ സംവിധാനം പ്രശ്നങ്ങളെ കൂടുതല്‍ കുഴപ്പിക്കുകയും ചെയ്യുന്നു.

സ്വവര്‍ഗാനുരാഗികളായ ദമ്പതിമാര്‍ക്കും അവിവാഹിതരായ വ്യക്തികള്‍ക്കും വാടക ഗര്‍ഭത്തിലൂടെ കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള അവകാശത്തെ ഇന്ത്യയില്‍ നിരോധനം വന്നതിനു രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഒരു രാജ്യത്ത്  ഇത്തരം ഒരു നിരോധനം കൊണ്ട് വരുന്നത്. ഇതോടെ ചെലവ് കുറഞ്ഞ  രീതിയില്‍ ഇത്തരം സൌകര്യങ്ങള്‍ നേടാന്‍ ആളുകള്‍ക്ക്  ലഭിക്കുന്ന അവസരങ്ങള്‍ , ആവിശ്യക്കാര്‍ ഏറെ ഉണ്ടെങ്കിലും കുറഞ്ഞു വരിക തന്നെയാണ് ചെയ്യുന്നത്.

ഗാമി വിവാദത്തിനു ശേഷം “ഇത് വല്ലാതെ ആഘാതമേല്‍ക്കുന്ന ഒന്നാണ്” എന്ന് ഓസ്ട്രേലിയയിലെ വാടകഗര്‍ഭപാത്രത്തെ ചൊല്ലിയുള്ള കേസുകള്‍ കൈ കാര്യം ചെയ്യുന്ന വക്കീലായ സ്റ്റീഫന്‍ പേജ് പറഞ്ഞതായി ഓസ്ട്രേലിയയിലെ എ ബി സി ന്യൂസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ വിവാഹശേഷം 5, 10, 15, 20 കൊല്ലം  ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു, പെട്ടെന്ന് വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനെ ലഭിക്കും  എന്ന  സ്വപ്നം നിങ്ങള്‍ കണ്ടു തുടങ്ങുന്നു. കാത്തിരിപ്പിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു കുഞ്ഞു സ്വപ്നം നിങ്ങളില്‍ മൊട്ടിട്ടതിനു ശേഷം അത് നിങ്ങളില്‍ നിന്ന് തട്ടിപ്പറിക്കുന്നു എന്ന അവസ്ഥ എത്ര ഭീകരമാണ്?”   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍