UPDATES

തിരുവനന്തപുരത്ത് ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയായി. നരുവാമൂട് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. പോലീസ് ഉദ്യോഗസ്ഥനടക്കം 4 പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇവരെ പോലീസ,് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു യുവതിയെ പീഡിപ്പിച്ചത്. 22 വയസുള്ള യുവതി പരാതി നല്‍കിയത് ഇന്നാണ്.

കഴിഞ്ഞ ദിവസം കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തിരുന്നു. ജപ്പാന്‍ സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു വിനോദസഞ്ചാരത്തിനായി എത്തുന്ന വിദേശ വനിതകള്‍ ലൈംഗിക അക്രമങ്ങള്‍ക്ക് ഇരയാവുന്നത് കോവളത്ത് തുടര്‍കഥയാവുകയാണ്.

ജനുവരിയില്‍ കോവളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിദേശ യുവതിയെ മുറിയില്‍ കയറി ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍