UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു

ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്യുവല്‍ ഒഫന്‍സ് ആക്റ്റ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ, കുന്നത്തുനാട് കിംഗ്‌സ് ഡേവിഡ് ഇന്റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ സ്‌ക്കൂളിലെ പ്രിന്‍സിപ്പലും അവിടുത്തെ ചാപ്പലിലെ വൈദികനുമായ ബേസില്‍ കുര്യാക്കോസി(65) നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ(പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്യുവല്‍ ഒഫന്‍സ് ആക്റ്റ്) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ മാതാപിതാകള്‍ ഡല്‍ഹിയിലാണ്. ആറു മാസം മുമ്പാണ് കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തത്. ഈ കുട്ടി മാത്രമാണ് നിലവില്‍ ഹോസ്റ്റലില്‍ താമസിക്കുന്നത്. സ്‌കൂളില്‍ ചേര്‍ന്ന സമയത്ത് കുട്ടിയുടെ ഒപ്പം സഹോദരനും താമസിച്ചിരുന്നു. പിന്നീട് സഹോദരന്‍ ഫരീദാബാദിലെ പഠനസ്ഥലത്തേക്ക് തിരിച്ചുപോയതോടെ രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ കുട്ടിക്കു പേടിയായി. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലായിരുന്നു കുട്ടി കിടന്നിരുന്നത്.

പ്രിന്‍സിപ്പല്‍ ഇടയ്ക്ക് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കുട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. എന്നാല്‍ കഴിഞ്ഞ 21-ന് രാത്രി ഇയാള്‍ ഉപദ്രവിച്ചുവെന്ന് കുട്ടി സഹോദരനെ അറിയ്ക്കുകയും തുടര്‍ന്ന് മാതാപിതാകള്‍ എത്തി പോലീസിന് പരാതി നല്‍കുകയ്ുമായിരുന്നു. ഇതറിഞ്ഞ പ്രിന്‍സിപ്പല്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍