UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാഠപുസ്തകം; പരാക്രമം കുട്ടികളോടല്ല വേണ്ടൂ… പാഠപുസ്തകം; പരാക്രമം കുട്ടികളോടല്ല വേണ്ടൂ…

ടീം അഴിമുഖം

ടീം അഴിമുഖം

ഷീജ കെ സി

ജൂണ്‍ ഒന്നിനു പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും പൊതു വിദ്യാലയങ്ങളില്‍ മാസം ഒന്നു കഴിഞ്ഞിട്ടും പാഠപുസ്തകങ്ങളെത്തിയിട്ടില്ല. 2,4,6,8 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഇക്കുറി മാറിയത്. മാറുന്ന പാഠപുസ്തകങ്ങളുടെ ഉള്ളടക്കം എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും കഴിഞ്ഞ വര്‍ഷം തന്നെ കരിക്കുലം കമ്മറ്റി അന്തിമ തീരുമാനത്തിലെത്തുകയും ജനുവരിയോടെ തന്നെ പുസ്തകങ്ങളും അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങളും അച്ചടിക്കു വേണ്ടി ഒരുക്കുകയും ചെയ്തിട്ടുണ്ട് എന്നാണറിവ്. പുസ്തകങ്ങള്‍ മാറ്റാന്‍ ഒരു സുപ്രഭാതത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചതല്ല എന്നര്‍ത്ഥം. വളരെ നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്കും കൂടിയിരിക്കലുകള്‍ക്കും ശേഷമാണു പാഠ്യപദ്ധതി രൂപീകരിക്കപ്പെടുന്നത്. അതിനു വേണ്ടി ലക്ഷക്കണക്കിനു രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുതല്‍മുടക്കിയിട്ടുണ്ട്. എന്നിട്ടും പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പാഠ്യപദ്ധതിയുടെ പരിധിക്കു പുറത്താണെന്നത് സങ്കടകരമായ വസ്തുതയാണ്.

കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ട് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സ്‌കൂള്‍ തുറന്നയുടനെ തന്നെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കാമായിരുന്നു. ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അച്ചടി ശാലകളും കേരളത്തിലുണ്ട്. എന്നിട്ടും സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും പുസ്തകത്തിന്റെ അച്ചടി ജോലികള്‍ ആരെയേല്‍പ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ മാത്രമല്ല ഓണപ്പരീക്ഷയുടെ കാര്യത്തിലും സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും രണ്ടു തട്ടിലാണ്. പുസ്തകം കിട്ടിയാലും ഇല്ലെങ്കിലും ആഗസ്റ്റ് രണ്ടാം വാരം പരീക്ഷ നടത്തുമെന്ന പിടിവാശിയിലാണു വിദ്യാഭ്യാസവകുപ്പ് മന്ത്രി.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിതെന്ന് ഓര്‍ക്കണം. നിര്‍ബന്ധിതവും സാര്‍വത്രികവും ഗുണമേന്‍മയുള്ളതുമായ വിദ്യാഭ്യാസം ഓരോ കുട്ടിക്കും നല്‍കുകയെന്നതാണു വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാതല്‍. അത് നല്‍കേണ്ടത് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളുമാണ്. 200 സാദ്ധ്യായ പ്രവര്‍ത്തി ദിവസങ്ങളും വിദ്യാഭ്യാസ അവകാശനിയമം വിഭാവനം ചെയ്യുന്നുണ്ട്. ഇതൊക്കെ നടപ്പിലാക്കുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്യേണ്ട ഭരണാധികാരികളുടെ കഴിവു കേടുതന്നെയാണു പാഠപുസ്തകത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.

പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഇതുവരെ അച്ചടി പൂര്‍ത്തീകരിക്കാത്തത്. സി ബി എസ് ഇ സിലബസുകളിലെ പാഠപുസ്തകങ്ങള്‍ മെയ് മാസത്തില്‍ തന്നെ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതായത് സാധാരണക്കാരന്റെയും പട്ടിണിപ്പാവങ്ങളുടേയും കുട്ടികള്‍ക്ക് മാത്രമാണു പുസ്തകങ്ങളിലാത്തത്. പണക്കാരുടെ മക്കള്‍ക്ക് വളരെ നേരത്തെ തന്നെ പുസ്തകങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിച്ചിട്ടുണ്ട്. പുസ്തകങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത പൊതുവിദ്യാലയങ്ങളില്‍ നിന്ന് സാധാരണക്കാരെപ്പോലും അകറ്റി അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം നമ്മുടെ സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുക്കുകയാണു ചെയ്യുന്നത്. സര്‍ക്കാരിനും ഇടനിലക്കാര്‍ക്കും പണമുണ്ടാക്കാനുള്ള നല്ല മാര്‍ഗവും ഇതു തന്നെ.

ഭരിക്കുകയെന്നത് സ്വന്തം കീശവീര്‍പ്പിക്കാനും സ്വന്തം ബന്ധുക്കള്‍ക്കും സമുദായക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും എന്തു വഴിവിട്ട പ്രവൃത്തികള്‍ക്കും കൂട്ടു നില്‍ക്കാനുമുള്ള ലൈസന്‍സായി കരുതുകയും ചെയ്യുന്ന ഭരണാധികാരികളുള്ളിടത്തോളം കാലം സാമൂഹ്യപുരോഗതിയെന്നത് ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. ഒന്നോര്‍ക്കുക പരാക്രമം കുട്ടികളോടല്ല വേണ്ടൂ…

(തൃശൂരില്‍ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍