UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യന്‍ വംശജന്‍ അക്ഷയ് വെങ്കിടേഷിന് ‘ഗണിത നൊബേല്‍’ പുരസ്‌കാരം

ഡല്‍ഹിയില്‍ ജനിച്ച് പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ അക്ഷയ് വെങ്കിടേഷ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ്.

നാല്‍പ്പത് വയസ്സില്‍ താഴെയുള്ള മികച്ച ഗണിത ശാസ്ത്രജ്ഞനുള്ള പുരസ്‌കാരവും ‘ഗണിത നൊബേല്‍’ എന്നറിയപ്പെടുന്നതുമായ ഫീല്‍ഡ്സ് പുരസ്‌കാരം ഇന്ത്യന്‍ വംശജനായ അക്ഷയ് വെങ്കിടേഷിന്. ഗണിതശാസ്ത്രത്തിലെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. നാല് വര്‍ഷത്തിലൊരിക്കലാണ് ഫീല്‍ഡ്സ് പുരസ്‌കാരം നല്‍കുന്നത്.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വച്ച് നടന്ന ഗണിത ശാസ്ത്രജ്ഞന്‍മാരുടെ രാജ്യാന്തര കോണ്‍ഫറന്‍സില്‍ വച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരം രണ്ടാമത്തെ ഇന്ത്യാക്കാരനാണ് വെങ്കിടേഷ്. 2014 ല്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാല പ്രഫസറായ മഞ്ജുലാല്‍ ഭാര്‍ഗവയാണ് ഇതിനുമുന്‍പ് പുരസ്‌കാരം ലഭിച്ചത്.

ഡല്‍ഹിയില്‍ ജനിച്ച് പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ അക്ഷയ് വെങ്കിടേഷ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ്. ഇരുപതാം വയസ്സില്‍ പിഎച്ച്ഡി നേടി അക്ഷയ് തന്റെ കഴിവ് തെളിയിച്ചിരുന്നു. അരിതമെറ്റിക് ജ്യോമെട്രി, ടോപോളജി എന്നിവയിലാണ് അദ്ദേഹം കൂടുതലായും പഠനം നടത്തുന്നത്. ഓട്രോവ്സ്‌കി പുരസ്‌കാരത്തിന് പുറമേ രാമാനുജന്‍ പുരസ്‌കാരവും ഇന്‍ഫോസിസ് പുരസ്‌കാരവും ഈ ഗണിതശാസ്ത്രജ്ഞന് ലഭിച്ചിട്ടുണ്ട്. ആഗസ്ത് 15 മുതല്‍ പ്രിന്‍സ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിന്റെ ഭാഗമാവും.

15,000 കനേഡിയന്‍ ഡോളറാണ് പുരസ്‌കാരത്തുക. പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ജോണ്‍ ചാള്‍സ് ഫീല്‍ഡ്സിന്റെ പേരില്‍ 1923 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടിത്തിയത്. ഗണിതശാസ്ത്രത്തിലെ യുവ പ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കി വരുന്നത്. ഗണിത ശാസ്ത്രത്തില്‍ പൊതു അവബോധം സൃഷ്ടിക്കന്നതിന് ഇന്‍ഫോസിസ് നല്‍കുന്ന ലീലാവതി പുരസ്‌കാരം തുര്‍ക്കിയിലെ അലി നെസിനും കോണ്‍ഗ്രസില്‍ സമ്മാനിച്ചു.

ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതശാസ്ത്രത്തില്‍ ഹ്രസ്വ കോഴ്‌സുകള്‍ നല്‍കുന്ന ഇന്‍സ്റ്റിട്ട്യൂട്ട് ആയ മാത്തമാറ്റിക്‌സ് വില്ലേജിന്റെ സ്ഥാപകനാണ് നസീന്‍. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ ഭാസ്‌കരന്‍ രണ്ടാമനെ കുറിച്ചുള്ള രചനയാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍