UPDATES

സയന്‍സ്/ടെക്നോളജി

36 അടി നീളമുള്ള ഈ തിമിംഗലം ആമസോൺ കാടുകളിൽ എത്തിയതെങ്ങനെ? ഉത്തരം കിട്ടാതെ കുഴങ്ങി ശാസ്ത്രലോകം

മുപ്പത്തിയാറ് അടി നീളമുള്ള ഒരു അപൂർവയിനം ഹമ്പ്ബാക് തിമിംഗലം. എപ്പോൾ മരിച്ചതാണെന്നോ എങ്ങെനെ മരിച്ചതാണെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം അവ്യക്തമായ കൂറ്റൻ ശവശരീരം, പക്ഷെ ഈ തിമിംഗലത്തിലെ ശവശരീരം കാണപ്പെട്ടത് സമുദ്രതീരത്തൊന്നുമല്ല. സമുദ്രത്തിൽ നിന്ന് കുറഞ്ഞത് 15 മീറ്റർ അകലെയുള്ള ആഫ്രിക്കൻ വനന്തരത്തിൽ സഞ്ചാരികളെയും വന്യജീവിപഠനവിദഗ്ദരെയും അമ്പരപ്പിച്ച്ചുകൊണ്ടാണ്  ഈ തിമിംഗലത്തിന്റെ ശവശരീരം കാണപ്പെട്ടത്.

ആമസോൺ തീരത്തുള്ള ബ്രസീലിയൻ ദ്വീപ് മറാജോയിലെ കാടുകളിൽ മരിച്ചുകിടക്കുന്ന തിമിംഗലത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സൈബർ ഇടങ്ങളിൽ തരംഗമാകുകയാണ്. എല്ലാവരെയും കുഴക്കുന്നത് ഒരേ ചോദ്യം തന്നെയാണ്. ഈ സമുദ്രജീവി എങ്ങനെ ഈ കാട്ടിലെത്തി? പലരും പല രീതിയിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ്. കാട്ടിൽ കണ്ട ശരീരം പൂർണ്ണവളർച്ചയെത്തിയ തിമിംഗലത്തിന്റേതല്ലെന്നും ഈ തിമിംഗലത്തിനു കേവലം ഒരു വയസ്സ് മാത്രമേ ഉണ്ടാകുകയുമുള്ളൂവെന്നാണ് മറൈൻ വിദഗ്ദർ പറയുന്നത്.

” കരയ്ക്കടിയുന്നതിനു മുൻപ് തന്നെ തിമിംഗലം മരണപ്പെട്ടിരിക്കാം. ശക്തമായ തിരകളിൽ പെട്ട് പിന്നീട് കരയ്ക്കടിഞ്ഞതാകാം”.  മജാറോയിൽ പ്രവർത്തിക്കുന്ന ബിച്ചോ ദാഗ എന്ന എൻജിയോ തിമിംഗലത്തിന്റെ ചിത്രത്തിനൊപ്പം സൈബർ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്. സമാനമായ അഭിപ്രായങ്ങളാണ് മറൈൻ വിദഗ്ധ റെമറ്റ എമ്മിനുമുള്ളത്. “ഈ വലിയ തിമിംഗലം ഇവിടെ അടിഞ്ഞതെങ്ങിനെ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്നും, കരയ്ക്ക് സമീപം വെച്ച് മരിച്ചതിനു ദിവസങ്ങൾക്കുശേഷം ഒഴുക്കിൽ പെട്ട് പയ്യെ കാടിനു സമീപത്തു വന്നടിഞ്ഞതാകാമെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ ഫെബ്രുവരി മാസം വനാതിർത്തിയിലുള്ള കരയിൽ ഈ പ്രായത്തിലുള്ള ഹമ്പ്ബാക് തിമിംഗലങ്ങളെ കാണാൻ തീരെ സാധ്യതയില്ലെന്നും അവർ തന്നെ പറയുന്നുണ്ട്. തിമിംഗലം മരിച്ചതിന്റെ കാരണം അറിഞ്ഞാലേ കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്നാണ് വിദഗ്ധരുടെ വാദം.തിമിംഗലത്തിന്റെ മരണ കാരണത്തെക്കുറിച്ച് പഠിക്കാൻ ജൈവശാസ്ത്രകാരന്മാർ ഫോറൻസിക് പരിശോധന നടത്താനിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍