UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വക്കുശേഷം ഐഎസ്ആര്‍ഒയുടെ കണ്ണുകള്‍ ശുക്രനിലേക്ക്

പത്ത് വര്‍ഷത്തിനുള്ളില്‍ ഏഴ് മിഷനുകളാണ് ഐഎസ്ആര്‍ഒ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

ആറ് വര്‍ഷം ചൊവ്വഗ്രഹത്തെ കുറിച്ച് പഠനം നടത്തിയതിന് ശേഷം ഐഎസ്ആര്‍ഒ ശുക്രനെ കുറിച്ച് പഠിക്കാനൊരുങ്ങുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏഴ് മിഷനുകളാണ് ഐഎസ്ആര്‍ഒ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കോസ്മിക് കിരണങ്ങളെ കുറിച്ച് പഠിക്കുന്ന ദൗത്യത്തിന് 2020ല്‍ തുടക്കമാവും, ആദിത്യ എല്‍1 എന്ന പേരില്‍ സൂര്യനെ കുറിച്ചുള്ള പഠനത്തിനും, 2022ല്‍ ചൊവ്വയുടെ ഭ്രമണപഥത്തെ കുറിച്ചുള്ള പഠനത്തിനും, 2024ല്‍ ചാന്ദ്രയാന്‍-3 യും, 2028ല്‍ സൗരയുഥത്തെ കുറിച്ചുള്ള പഠനത്തിനുമാണ് തയ്യാറെടുക്കുന്നത്.

ശുക്രനെ ഭൂമിയുടെ ഇരട്ട സഹോദരിയായാണ് കണക്കാക്കുന്നത്. വലിപ്പം, സാന്ദ്രത, ഗുരുത്വാകര്‍ഷണം എന്നിവ ഭൂമിയുമായി സമാനമാണ്. ശുക്രന്റെ ഉപരിതലത്തെക്കുറിച്ചും, അന്തരീക്ഷത്തെക്കുറിച്ചമുള്ള പഠനത്തിലായിരിക്കും ശാസ്ത്രജ്ഞര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രീഹരികോട്ടയില്‍വെച്ച് യുവശാസ്ത്രജ്ഞരോട് സംസാരിക്കവെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പുതിയ പദ്ധതികളെ കുറിച്ച് സംസാരിച്ചത്.

ആദിത്യ എല്‍ 1 ദൗത്യം ഭൂമിയുടെ കലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കാനുള്ള സാധ്യതകള്‍ ഒരുക്കുമെന്നും. ഈ വര്‍ഷം ഐഎസ്ആര്‍ഒയുടെ വലിയ പദ്ധതിയായ ചാന്ദ്യയാന്‍-2 പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

read more: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍