UPDATES

സയന്‍സ്/ടെക്നോളജി

മെഡിക്കൽ പരിശോധന നടത്തുന്നതിൽ വിദഗ്ധരായ മനുഷ്യർക്ക് തുല്യമായ വൈദഗ്ധ്യം കൃത്രിമബുദ്ധിക്ക് ഉണ്ടെന്ന് ഗവേഷകർ

മനുഷ്യബുദ്ധി ഉപയോഗിച്ച് എങ്ങനെയാണോ മെഡിക്കൽ ഇമേജുകൾ വിലയിരുത്തുന്നത് അത് അനുകരിച്ചുകൊണ്ടാണ് കൃത്രിമബുദ്ധി പ്രവർത്തിക്കുന്നത്.

ചിത്രങ്ങളെ അടിസ്ഥാനമാക്കി മെഡിക്കൽ പരിശോധന നടത്തുന്നതില്‍ വിദഗ്ധരായവരുടെ അതേ നിലവാരം ‘കൃത്രിമബുദ്ധി’യും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പുലര്‍ത്തുന്നുവെന്ന് ഗവേഷകര്‍. ആരോഗ്യസംരക്ഷണത്തിൽ കൃത്രിമബുദ്ധിയുടെ സാധ്യതകൾ അതിവിപുലമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. ഇത് വിഭവങ്ങളുടെ ലഭ്യതക്കുറവിനു പരിഹാരമാവുകയും, ഡോക്ടറും രോഗിയും തമ്മില്‍ കാണുന്ന സമയം ലാഭിക്കുമെന്നും, കൂടുതല്‍ നൂതനമായ ചികിത്സാ രീതികളുടെ വികാസത്തിന് വഴിതുറക്കുമെന്നും കൃത്രിമബുദ്ധിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നിരുന്നാലും, വളരെ കുറച്ച് പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഏറ്റവും പുതിയ ഈ കണ്ടെത്തലുകളെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മനുഷ്യബുദ്ധി ഉപയോഗിച്ച് എങ്ങനെയാണോ മെഡിക്കൽ ഇമേജുകൾ വിലയിരുത്തുന്നത് അത് അനുകരിച്ചുകൊണ്ടാണ് കൃത്രിമബുദ്ധി പ്രവർത്തിക്കുന്നത്. ഇമേജുകളെ പ്രത്യേക അൽ‌ഗോരിതംഗളാക്കി മാറ്റി അവയ്ക്കുള്ളിലെ സവിശേഷതകൾ തിരഞ്ഞെടുത്ത് സമാന ഇമേജുകള്‍ തരംതിരിച്ചു മനസ്സിലാക്കിയാണ് എ.ഐ റിസള്‍ട്ട് തരുന്നത്. എത്ര സങ്കീര്‍ണ്ണമായകാര്യവും അനായാസം മനസ്സിലാക്കി പരിഹാരം കണ്ടെത്താന്‍ എഐക്ക് കഴിയും. അനുഭവങ്ങളിൽനിന്ന് പഠിച്ചുകൊണ്ട് ബുദ്ധി സ്വന്തമായി ശക്തിപ്പെടുത്താനുമുള്ള കഴിവും ഉണ്ട്.

യഥാര്‍ത്ഥത്തില്‍ നിലവില്‍ എഐയെകുറിച്ചു പറയുന്ന കാര്യങ്ങളുടെ ഒരു യാഥാർത്ഥ്യ പരിശോധന മാത്രമാണ് തങ്ങള്‍ നടത്തിയതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാമില്‍ നിന്നുള്ള പ്രൊഫ. അലിസ്റ്റർ ഡെന്നിസ്റ്റൺ പറയുന്നു. ‘എഐ മനുഷ്യനെ മറികടക്കുമെന്ന തരത്തില്‍ ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ അത് മനുഷ്യബുദ്ധിക്ക് തുല്യമായി പ്രവര്‍ത്തിക്കുമെന്നതാണ് ഞങ്ങളുടെ കണ്ടെത്തല്‍’ എന്ന് ഗവേഷകര്‍ പറയുന്നു. ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് ജേര്‍ണലില്‍ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഐയെ കുറിച്ച് 2012 മുതൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ പഠനം നടത്തിയത്.

20,000 ത്തിലധികം പഠനങ്ങളില്‍നിന്നും മനുഷ്യരോഗത്തെ അടിസ്ഥാനമാക്കിയുള്ള 14 പഠനങ്ങൾ മാത്രം അവര്‍ തിരഞ്ഞെടുത്തു. ആഴത്തിലുള്ള പഠനം നടത്തി. ഒരേ രോഗാവസ്ഥ മനസ്സിലാക്കുന്നതില്‍ എഐ 87%വും, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ 86%വും വിജയിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തിൽ എഐ-യുടെ സാധ്യതകളെക്കുറിച്ച് ഗവേഷകര്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍