UPDATES

സയന്‍സ്/ടെക്നോളജി

മനുഷ്യന്മാര്‍ക്ക് പണി കൂടി; ജപ്പാനിലെ സ്‌ട്രേഞ്ച് ഹോട്ടല്‍ ‘റോബോട്ട്’ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

റിസപ്ഷനിലും ലഗേജ് വിഭാഗത്തിലുമെല്ലാമായി നിയോഗിച്ചിരുന്ന 243 വിവിധ തരം റോബോട്ടുകളെയാണ് പിരിച്ചുവിട്ടത്.

മനുഷ്യന്മാര്‍ക്ക് പണി കൂടിയത്തോടെ ജപ്പാനിലെ ഹെന്‍ നായിലുള്ള സ്‌ട്രേഞ്ച് ഹോട്ടല്‍ ‘റോബോട്ട്’ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഹോട്ടലിലെ എല്ലാ ജോലികള്‍ ചെയ്യാനായി 500 ഓളം റോബട്ടുകളെയായിരുന്നു നിയോഗിച്ചിരുന്നത്. എന്നാല്‍ ചു-റി എന്ന നിര്‍മിതബുദ്ധിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പരാജയപ്പെട്ടത്തോടെ പകുതിയോളം യന്ത്രജീവനക്കാരെ ഒഴിവാക്കുകയായിരുന്നു.

റിസപ്ഷനിലും ലഗേജ് വിഭാഗത്തിലുമെല്ലാമായി നിയോഗിച്ചിരുന്ന 243 വിവിധ തരം റോബോട്ടുകളെയാണ് പിരിച്ചുവിട്ടത്. ഈ റോബോട്ടുകള്‍ ഹോട്ടല്‍ പ്രവര്‍ത്തനം താറുമാറാക്കുകയും മനുഷ്യജീവനക്കാരുടെ ജോലി ഇരട്ടിയാക്കുകയും ചെയ്തതോടെ ചെലവും കൂടി ഹോട്ടലിന് ചീത്തപേരുമായി. ഇതോടെ റോബട്ടുകളുടെ സേവനം അവസാനിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍