UPDATES

സയന്‍സ്/ടെക്നോളജി

കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഇനി ത്വക്കിലെ അര്‍ബുദവും കണ്ടെത്താം

ഈ സംവിധാനത്തിലൂടെയുള്ള രോഗനിര്‍ണയം അനാവശ്യമായ ബയോപ്‌സി പരിശോധനകള്‍ കുറച്ച് രോഗികളുടെ ചെലവ് കുറയ്ക്കാന്‍ കഴിയും

ത്വക്കിലെ അര്‍ബുദം (മെലനോമ സ്‌കിന്‍ ക്യാന്‍സര്‍) കണ്ടെത്താന്‍ കൃത്രിമ ബുദ്ധിയില്‍ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) അധിഷ്ഠിതമായ സംവിധാനവുമായി ശാസ്ത്രലോകം. മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ പ്രാഥമിക ദശയില്‍തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കാനാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്. പ്രാരംഭ ദിശയില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാകാവുന്ന രോഗമാണിത്.

സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ മെഷിന്‍ ലേണിംഗ് സോഫ്റ്റ് വെയര്‍ ത്വക്കിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മെലനോമയുടെ അടയാളങ്ങള്‍ തുടക്കത്തില്‍തന്നെ നിര്‍ണയിക്കാന്‍ സഹായിക്കും. പതിനായിരക്കണക്കിന് ത്വക്കിന്റെ ചിത്രങ്ങളിലൂടെ അവയിലെ യൂമെലാനിന്റെയും ഹീമോഗ്ലോബിന്റെയും അളവുകള്‍ കൃത്യമായി നിര്‍ണയിക്കും വിധമുള്ള പരിശീലനമാണ് ഈ കൃത്രിമ ബുദ്ധി സംവിധാനത്തിന് നല്‍കിയിരിക്കുന്നത്.

ത്വക്കിന് നിറം നല്‍കുന്ന യൂമെലാനിന്റെ അളവിലുള്ള മാറ്റങ്ങളും ഹിമോഗ്ലോബിനും മെലനോമ നിര്‍ണയിക്കുന്നതിലെ ശക്തിയേറിയ ഘടകങ്ങളാണ്. ഡോക്ടര്‍മാര്‍ക്ക് ഇതു വഴി വളരെ പെട്ടെന്നുതന്നെ ചികില്‍സാ നടപടികള്‍ തുടങ്ങുവാനും സാധിക്കും. ഈ സംവിധാനത്തിലൂടെയുള്ള രോഗനിര്‍ണയം അനാവശ്യമായ ബയോപ്‌സി പരിശോധനകള്‍ കുറച്ച് രോഗികളുടെ ചെലവ് കുറയ്ക്കാന്‍ കഴിയും.

ഇമേജ് അനാലിസിസ് ആന്‍ഡ് റെക്കനീഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി കാനഡയില്‍ നടന്ന 14-ാംമത് അന്തര്‍ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ സാങ്കേതിക വിദ്യ അടുത്തവര്‍ഷം ആശുപത്രികളില്‍ ലഭ്യമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍