UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രന്റെ ഉൽപ്പത്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി ചൈനയുടെ ചാങ് ഇ4

അടുത്ത ഘട്ടത്തിൽ ചാങ് ഇ4 ചന്ദ്രോപരിതലത്തിലെ പാറകൾ നിരീക്ഷിക്കും. മാന്റിലിന്റെ ഘടന പൂർണമായും മനസ്സിലാക്കുക എന്നതാണു ലക്ഷ്യം.

സൗരയൂഥത്തിലെ മറ്റെല്ലാ വസ്തുക്കളെ പോലെയും ചന്ദ്രനുമുണ്ട് ഒരു ഉല്‍പത്തി ചരിത്രം. അതിന്റെ കൂടുതൽ അറിവിലേക്ക് മനുഷ്യരാശി അടുത്തുകഴിഞ്ഞു . ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ4 ലൂടെ, ചന്ദ്രന്റെ ഫാർ സൈഡിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ആദ്യ ചാന്ദ്ര ദൗത്യമാണ് ചാങ് ഇ4. ഇപ്പോഴിതാ ചന്ദ്രന്റെ ഉൽപ്പത്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുകയാണ് ചാങ് ഇ4.

ചാങ് ഇ4ലെ ‘യുടു 2’ റോവർ ചന്ദ്രന്റെ വിദൂര വശത്തുള്ള ‘വോൻ കർമാൻ’ എന്ന 180 കിലോമീറ്റർ വിസ്തീർണമുള്ള ഗർത്തത്തില്‍ നടത്തിയ പഠനത്തിൽ ഒളിവിൻ (olivine), പൈറോക്സിൻ (pyroxene) എന്നീ ധാതുക്കക്കൾ മണ്ണിലടങ്ങിയതായി കണ്ടെത്തി. എന്നാൽ, മുൻപു നടത്തിയ ഗവേഷണങ്ങൾ പ്രകാരം ഇവ ചന്ദ്രന്റെ മാന്റിലിൽ (ഉപരിതലത്തിനും മധ്യഭാഗത്തിനും ഇടയിലുള്ള മധ്യകവചം) ഉണ്ടാകേണ്ട ധാതുക്കളാണ്. ഇവയെങ്ങനെ ചന്ദ്രോപരിതലത്തിലെമണ്ണിൽ കണ്ടെത്തി എന്നന്വേഷിക്കുമ്പോഴാണു കൂടുതൽ രഹസ്യങ്ങളിലേക്കു വഴി തുറന്നത്.

‘‘ഇതുവരെ സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന രഹസ്യങ്ങൾ യാഥാർഥ്യമാണെന്നു ചാങ് ഇ4 തെളിയിച്ചു. ചന്ദ്രന്റെ ഉൽപത്തിയെക്കുറിച്ചുള്ള സംശയങ്ങൾക്കു പരിഹാരമാകുകയാണ്’’– ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ചീഫ് സയന്റിസ്റ്റ് ചുൻലായ് ലീ പറഞ്ഞു.

അടുത്ത ഘട്ടത്തിൽ ചാങ് ഇ4 ചന്ദ്രോപരിതലത്തിലെ പാറകൾ നിരീക്ഷിക്കും. മാന്റിലിന്റെ ഘടന പൂർണമായും മനസ്സിലാക്കുക എന്നതാണു ലക്ഷ്യം. ചന്ദ്രന്റെഉൽപ്പത്തിയെ്കുറിച്ചുള്ള വിവരങ്ങൾ അറിയുകവഴി ബഹിരാകാശത്തിലെ ഭൂമിയുൾപ്പടെ മറ്റ് വസ്തുക്കളുടെയും ഉൽപ്പത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ചാങ് പരമ്പരയിലെ അടുത്ത ദൗത്യങ്ങൾ വഴി ചരിത്രത്തിലാദ്യമായി ചന്ദ്രനിൽ നിന്നുള്ള പാറകൾ ഭൂമിയിലെത്തിക്കാനും ചൈനീസ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്.

read more: ചൊവ്വക്കുശേഷം ഐഎസ്ആര്‍ഒയുടെ കണ്ണുകള്‍ ശുക്രനിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍