UPDATES

സയന്‍സ്/ടെക്നോളജി

പണ്ട് വെജിറ്റേറിയന്‍ മുതലകളുണ്ടായിരുന്നുവെന്ന് പഠനം

സെല്‍ പ്രസ്സ് നടത്തിയ പുതിയ പഠനത്തിലാണ് മുതലകള്‍ ഒരിക്കല്‍ സസ്യബുക്കുകളായിരുന്നു എന്നു തെളിഞ്ഞിരിക്കുന്നത്.

പണ്ട് പണ്ട് വളരെ പണ്ട് മുതലകളും വെജിറ്റേറിയന്‍മാരായിരുന്ന ഒരു കാലമുണ്ടായിരുന്നു. പച്ചക്കറികള്‍ മാത്രം തിന്ന് ജിവിക്കുന്ന മുതലകള്‍ എന്നത് ഇന്ന് സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാവുമെങ്കിലും പരിമണത്തിന് ഏതോ ദശയില്‍ മുതലകള്‍ക്ക് അങ്ങനെയൊരു ജീവിതമുണ്ടായിരുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

വംശനാശം സംഭവിച്ച 16 ഇനങ്ങളില്‍ നിന്നും അവയുടെ 146 പല്ലുകളില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ആദ്യകാലത്ത് മുതലകള്‍ സമാധാന പ്രിയര്‍ ആണെന്നും മാസാഹാരം കഴിക്കാത്തവയാണെന്നും കണ്ടെത്തിയത്.

‘ഇപ്പോഴുള്ള മുതലകളുടെ പല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ പണ്ടുണ്ടായിരുന്ന മുതലകളുടെ പല്ലിന് വളരെ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കുന്നു എന്നതാണ് ഏറെ കൗതുകകരമായ കാര്യം’. ഉത്ത യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കീഗാന്‍ മെല്‍സ്‌ട്രോം പറഞ്ഞു. അദ്ദേഹവും സൂപ്പര്‍വെയ്‌സറായ റണ്ടാല്‍ ഇര്‍മിസും ചേര്‍ന്നാണ് പഠനം നടത്തിയത്.

മുതലകളുടെ പല്ലിലുള്ള ഈ വ്യത്യാസം അവയുടെ ഭക്ഷണശീലത്തെയാണ് കാണിക്കുന്നത്. എന്നാല്‍ കണ്ടെത്തലില്‍ എല്ലാ മുതലകളും സസ്യഭുക്കാണെന്ന്
തെളിഞ്ഞിട്ടുമില്ല.

എന്തുകൊണ്ടാണ് മുതലകള്‍ സസ്യഭുക്കുകളായതെന്ന്
അവ എന്തുകൊണ്ടാണ് അപ്രത്യക്ഷമായതെന്നും ഉള്ളതെന്നതിന് ഇതുവരെ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Read More : ട്രംപ് അനുകൂല കമ്യൂണിറ്റിയെ സോഷ്യല്‍ മീഡിയ സൈറ്റായ റെഡ്ഡിറ്റ് വിലക്കിയതെന്തുകൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍