UPDATES

സയന്‍സ്/ടെക്നോളജി

നഗ്ന നേത്രങ്ങള്‍ കൊണ്ട് രാവും പകലും വേര്‍തിരിച്ച് കാണാവുന്ന അപൂര്‍വ്വ ബഹിരാകാശ ചിത്രം പുറത്തുവിട്ട് നാസ

ബഹിരാകാശ നിലയങ്ങളിലുള്ളവർക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണമാത്രം കാണാനാകുന്ന ഭൂമിയുടെ അപൂർവ്വ ദൃശ്യമാണിത്‌

നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ രാത്രിയേയും പകലിനേയും വേർതിരിച്ചു കാണാവുന്ന അപൂർവ്വചിത്രം പുറത്തു വിട്ട് നാസയുടെ സഞ്ചാരികൾ. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഇപ്പോഴത്തെ സഞ്ചാരിയായ ക്രിസ്റ്റീന ഹാമൊക് കോചാണ് ചത്രമെടുത്തത്. ബഹിരാകാശ നിലയങ്ങളിലുള്ളവർക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണമാത്രം കാണാനാകുന്ന ഭൂമിയുടെ അപൂർവ്വ ദൃശ്യം എന്നു പറഞ്ഞ് ക്രിസ്റ്റീന ഹാമൊക് കോച് തന്നെയാണ് തന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചത്.

പൊതുവേ രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയെ വലം വെക്കുന്നത് സൂര്യവെളിച്ചമുള്ള ഭൂമിയുടെ വശത്തുകൂടെയാണ്. അതുകൊണ്ട് ഇത്തരം രാവും പകലും ഒന്നിച്ചു വരിക ബഹിരാകാശ സഞ്ചാരികള്‍ക്കും അപൂര്‍വ്വമായ കാഴ്ച്ചയാണെന്നാണ് എന്തുകൊണ്ടിത് അപൂർവ്വ ചിത്രമാണെന്നുതിന് കോച് നൽകിയ വിശദീകരികരണം.

ഓരോ 92 മിനുറ്റിലും ഭൂമിയെ വലംവെക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയിൽ നിന്നും ഏകദേശം 220 മൈൽ ഉയരത്തിലാണ്. മണിക്കൂറിൽ 17200 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയത്തിൽ നിന്നും ഓരോദിവസവും 15-16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണാൻ കഴിയും.

കഴിഞ്ഞ മാര്‍ച്ച് 14നാണ് കോച് അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയായ നിക് ഹോഗിനും റഷ്യയുടെ അലെക്‌സി ഒവ്ചിനിനും ഒപ്പം ബഹിരാകാശ നിലയത്തിലെത്തിയത്. 328 ദിവസമാണ് കോച് നിലയത്തില്‍ കഴിയുക. 2020ല്‍ ഭൂമിയില്‍ തിരിച്ചെത്തുമ്പോഴേക്കും ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ നിലയത്തിലെ വാസം എന്നതടക്കമുള്ള നിരവധി ബഹിരാകാശ റെക്കോഡുകളും ഈ അമേരിക്കക്കാരി സ്വന്തമാക്കിയിരിക്കും.

Read More : മനുഷ്യരെ രണ്ട് കാലില്‍ നടക്കാന്‍ പഠിപ്പിച്ചത് പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളെന്ന് പഠനങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍