UPDATES

സയന്‍സ്/ടെക്നോളജി

ഡല്‍ഹി മെട്രോയുടെ എല്ലാ ബ്ലൂലൈന്‍ സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി

ബ്ലൂലൈനില്‍ വരുന്ന ദ്വാരക സെക്ടര്‍ 21 മുതല്‍ വൈശാലി/നോയ്ഡ സിറ്റി സെന്റര്‍ സ്റ്റേഷനുകള്‍ വരെയുള്ള 50-ഓളം മെട്രോ സ്റ്റേഷനുകളില്‍ വൈഫൈ ലഭിക്കും

ഡല്‍ഹി മെട്രോയുടെ എല്ലാ ബ്ലൂലൈന്‍ സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി. ഇന്നലെ മുതല്‍ യാത്രകാര്‍ക്ക് വൈഫൈസേവനം സൗജന്യമായി നല്‍കി തുടങ്ങിയത്. ബ്ലൂലൈനില്‍ വരുന്ന ദ്വാരക സെക്ടര്‍ 21 മുതല്‍ വൈശാലി/നോയ്ഡ സിറ്റി സെന്റര്‍ സ്റ്റേഷനുകള്‍ വരെയുള്ള 50-ഓളം മെട്രോ സ്റ്റേഷനുകളില്‍ വൈഫൈ ലഭിക്കും.

ഈ സ്റ്റേഷനുകളില്‍ വൈഫൈ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന ‘Oui DMRC Free Wifi’ യില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്താല്‍ ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. സ്റ്റേഷന്‍ പരിസരങ്ങളില്‍ എവിടെ വച്ചും സൗജന്യ വൈഫൈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കും.

അടുത്ത ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ സൗജന്യ വൈഫൈ സേവനം യെല്ലോലൈനിലും, എയര്‍പോര്‍ട്ട് ലൈനിലും കൂടി മുഴുവനായും കൊണ്ടുവരാനാകും എന്നാണ് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്റെ പ്രതീക്ഷ. എയര്‍പോര്‍ട്ട് ലൈനിലെ ആറു സ്റ്റേഷനുകളില്‍ 2016 ഒക്ടോബറില്‍ വൈഫൈ സേവനം കൊണ്ടുവന്നിരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍