UPDATES

സയന്‍സ്/ടെക്നോളജി

പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും കരസേനയ്ക്ക് ഇനി പ്രശ്‌നമല്ല; ക്യു ആര്‍ എസ് എ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു/ വീഡിയോ

25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി

ഏത് പ്രതികൂല കാലാവസ്ഥയിലും ദുര്‍ഘടമായ ഭൂപ്രകൃതിയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്ന ക്വിക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ (Quick Reaction Surface to Air Missiles – QRSAM) വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വച്ചാണ് പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതെന്ന് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) അറിയിച്ചു.

രാവിലെ 11.05നായിരുന്നു പരീക്ഷണം. ട്രക്കില്‍ ഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ലോഞ്ച് പാഡില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി. 2017 ജൂണ്‍ നാലാം തീയതിയാണ് ക്യു ആര്‍ എസ് എം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് 2019 ഫെബ്രുവരി 26ന് രണ്ട് പരീക്ഷണ വിക്ഷേപണങ്ങള്‍ വിജയകരമായി നടത്തിയിരുന്നു. കരസേനയ്ക്ക വേണ്ടിയാണ് ഡിആര്‍ഡിഒ ഈ അത്യാധുനിക മിസൈല്‍ വികസിപ്പിച്ചത്‌. വീഡിയോ കാണാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍