UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രയാന്‍ 2 കണ്ട ഭൂമി; ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ആദ്യവിക്ഷേപണ തിയതി സാങ്കേതിക തകരാറുമൂലം മാറ്റി വച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളും തൃപ്തികരവും വിജയവുമാണ്.

ചന്ദ്രയാനെടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ആഗസ്റ്റ് മൂന്നിനെടുത്ത ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ട് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ജൂലൈ 22 നായിരുന്നു ആ വിജയകരമായ വിക്ഷേപണം. ആദ്യവിക്ഷേപണ തിയതി സാങ്കേതിക തകരാറുമൂലം മാറ്റി വച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളും തൃപ്തികരവും വിജയവുമാണ്. സപ്റ്റംബര്‍ 8 നായിരിക്കും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാനിറങ്ങുക എന്നാണ് പ്രതീക്ഷ.

Read More : ആകാശഗംഗ പരന്ന ഡിസ്‌ക് രൂപത്തിലല്ല; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍