UPDATES

സയന്‍സ്/ടെക്നോളജി

മനുഷ്യരെ രണ്ട് കാലില്‍ നടക്കാന്‍ പഠിപ്പിച്ചത് പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളെന്ന് പഠനങ്ങള്‍

പെട്ടെന്നുണ്ടായ നക്ഷത്രങ്ങളുടെ പൊട്ടിത്തെറിക്കലിലുണ്ടായ സംഭ്രമം മനുഷ്യന്‍ രണ്ട് കാലില്‍ നടക്കാനുള്ള പരിണാമത്തിന് സഹായിച്ചുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

മറ്റുജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യന്‍ ഭൂമിയുടെ അധികാരം കൈയ്യേറിയത് രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞു എന്നതിലൂടെയാണ്. നാലുകാലില്‍ സഞ്ചരിച്ചിരുന്ന മനുഷ്യരെ രണ്ട് കാലില്‍ നടക്കാന്‍ പഠിപ്പിച്ചതിന് പിന്നില്‍ കോസ്മിക് തരംഗങ്ങളാണെന്നാണ് യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പെട്ടെന്നുണ്ടായ നക്ഷത്രങ്ങളുടെ പൊട്ടിത്തെറിക്കലിലുണ്ടായ സംഭ്രമം മനുഷ്യന്‍ രണ്ട് കാലില്‍ നടക്കാനുള്ള പരിണാമത്തിന് സഹായിച്ചുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ശാസ്ത്രജ്ഞരുടെ നിരീക്ഷണപ്രകാരം ക്ഷീരപഥത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജ്യോതിര്‍ഗോളങ്ങളുടെ പൊട്ടിത്തെറിയിലൂടെയുണ്ടാവുന്ന സൂപ്പര്‍നോവകള്‍ കത്തിയമരുന്നത് വ്യാപകമായി റേഡിയേഷന്‍ പരക്കാന്‍ കാരണമായി. ഇത് അന്തരീഷത്തിന്റെ കണ്ടക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും, തുടര്‍ച്ചയായ മിന്നല്‍ പിണരുകള്‍ക്ക് കാരണമാവുകയും ചെയ്തു.

ഇത്തരത്തില്‍ ആഫ്രിക്കന്‍ കാടുകളിലൂണ്ടായ മിന്നലുകളും, അതിലൂടെയുണ്ടായ കാട്ടുതീയുമാണ് മനുഷ്യ പരിണാമത്തിന് ആക്കം കൂട്ടിയതെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ഇത്തരത്തിലുണ്ടായ മിന്നലുകള്‍ ആദിമ മനുഷ്യരെ കാടുപേക്ഷിച്ച് പുല്‍മൈതാനങ്ങളിലേക്കെത്തിച്ചുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ മാറ്റങ്ങള്‍ ശാരീരികമായ പരിണാമങ്ങള്‍ക്കൊപ്പം ആഫ്രിക്കന്‍ കാടുകളില്‍നിന്ന് മനുഷ്യര്‍ ഭൂമിയില്‍ വ്യാപിക്കാനും കാരണമായെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Read: വ്യാജരേഖ കേസ്; ആദിത്യക്ക് ജാമ്യം, പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയോട് എന്തിനിങ്ങനെ പെരുമാറിയെന്ന് പൊലീസിന് വിമര്‍ശനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍